
ലണ്ടൻ: സമാധാന നൊബേൽ (nobel prize winner) നേടിയ മലാല യൂസഫ്സായി(malal yousafsai) വിവാഹിതയായി(marriage). 24 വയസാണ് .മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജറായ അസീർ മാലിക്കാണു വരൻ. ബർമിങ്ങാമിലെ വസതിയിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി നിലകൊണ്ടതിന് 2012 ൽ , പതിനഞ്ചാം വയസിൽ പാക്ക് താലിബാൻ ഭീകരരുടെ
വെടിയേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി യുഎന്നിൽ പ്രസംഗിച്ച മലാലയ്ക്ക് 2014 ൽ പതിനേഴാം വയസ്സിൽ നൊബേൽ സമ്മാനം ലഭിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam