ഇന്ത്യൻ നാവികസേനയെ നയിക്കാൻ തിരുവനന്തപുരം സ്വദേശി: വൈസ് അഡ്മിറൽ ആർ ഹരികുമാർ നവംബർ 30-ന് ചുമതലയേൽക്കും

By Web TeamFirst Published Nov 9, 2021, 11:28 PM IST
Highlights

മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. 

ദില്ലി: ഇന്ത്യൻ നാവികസേനയുടെ (indian Navy) തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി എത്തുന്നു. നാവികസേന വൈസ് അഡ്മിറൽ ആർ.ഹരികുമാറിനെ (vice admiral R.harikumar) അടുത്ത സേനാ മേധാവിയായി കേന്ദ്രസർക്കാർ നിയമിച്ചു. നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. നിലവിലെ സേനാ മേധാവിയായ അഡ്മിറൽ കരംബീർ സിംഗ് (karambir singh) വിരമിക്കുന്ന മുറയ്ക്ക് നവംബർ മുപ്പതിന് ഹരികുമാർ നാവികസേനയുടെ കപ്പിത്താനായി ചുമതലയേൽക്കും,

തിരുവനന്തപുരം പട്ടം സ്വദേശിയായ ഹരികുമാർ 1983-ലാണ്  ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റണ്വീർ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഓഫ് ഇൻഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ നേവൽ കമാൻഡിൻ്റെ കമാൻഡ് ഇൻ ചീഫായി ഈ വർഷം ഫെബ്രുവരിയിലാണ് ഹരികുമാർ ചുമതലയേറ്റെടുത്തത്. പിന്നാലെയാണ് 39 വർഷത്തെ അനുഭവപരിചയുമായി ഇന്ത്യൻ നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹം അവരോധിക്കപ്പെടുകയാണ്. പരം വിശിഷ്ഠ് സേവ മെഡൽ , അതി വിശിഷ്ഠ്  സേവാമെഡൽ,  വിശിഷ്ഠ് സേവാമെഡൽ എന്നിവ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിലവിലെ നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ് നവംബർ 30-നാണ് വിരമിക്കുന്നത്. അതേദിവസം തന്നെ കൊച്ചി ആസ്ഥാനമായ ദക്ഷിണമേഖല നേവൽ കമാൻഡ് മേധാവി ചീഫ് വൈസ് അഡ്മിറൽ അനിൽ ചാവ്ലയും സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. 

click me!