LIVE NOW
Published : Aug 27, 2026, 05:30 AM ISTUpdated : Aug 27, 2026, 08:10 AM IST

Malayalam News Live: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്, കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

Summary

നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 157 ആയി. അപകടത്തിൽ 250-ലധികം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.

Kochi Airport - spicejet kochi fujairah flight delayed by 11 hours

08:10 AM (IST) Aug 27

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്, കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

Read Full Story

07:51 AM (IST) Aug 27

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി

Read Full Story

07:05 AM (IST) Aug 27

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം - കെജിഎംഒയുടെ എതിർപ്പ് തള്ളി, ഡോക്ടർമാരുടെ പുനർവിന്യാസത്തിന് രൂപരേഖയായി

കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് ആരോഗ്യവകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ, പ്രധാന ആശുപത്രികളിലെ ആറ് സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മുഴുവൻ സമയവും സേവനം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Read Full Story

06:00 AM (IST) Aug 27

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി; ഇന്ന് 'ഖേലോ ഇന്ത്യ ഡയലോഗ്' വഴി സംവദിക്കും

കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും.

Read Full Story

05:45 AM (IST) Aug 27

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച - എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ; അതിർത്തി പുനർനിർണ്ണയം വേഗത്തിലാക്കും

അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രത്യേകിച്ച്, അതിർത്തി പുനർനിർണ്ണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

Read Full Story

05:31 AM (IST) Aug 27

മിന്നൽപ്രളയത്തിൽ വിറച്ച് നേപ്പാൾ, മരണസംഖ്യ 157 ആയി, അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ 157 ആയി. അപകടത്തിൽ 250-ലധികം ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല.

Read Full Story

More Trending News