മഹാരാഷ്ട്രയിലെ രാഷട്രീയ നാടകങ്ങൾ.ഇന്നത്തെ വാർത്തകളറിയാം സമഗ്രമായി, ഏഷ്യാനെറ്റ് ന്യൂസിൽ.....
11:13 PM (IST) Jun 24
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടി ദൗർഭാഗ്യകരമെന്ന് എസ്എഫ്ഐ കേന്ദ്രകമ്മിറ്റി . വയനാട് എസ് എഫ് ഐ യുടെ പ്രവർത്തിയെ പിന്തുണയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സംഘടനപരമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.എസ്എഫ്ഐയുടെ യുടെ ഓഫീസുകൾക്ക് മുൻപിലുള്ള കോൺഗ്രസ് പ്രതിഷേധവും അപലപനീയമാണെന്നും വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള ജനാധിപത്യപരമായ ബന്ധത്തെ അത് ബാധിക്കുമെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി പറഞ്ഞു.
10:27 PM (IST) Jun 24
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം. READ MORE
09:39 PM (IST) Jun 24
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
08:47 PM (IST) Jun 24
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയം. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് താരിഖ് അൻവർ. സംസ്ഥാന
സർക്കാർ കുറ്റക്കാർക്കെതിരെ എന്ത് നടപടി എടുക്കുമെന്നാണ് അറിയേണ്ടതെന്നും താരിഖ് അൻവർ.
08:46 PM (IST) Jun 24
പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രതിഷേധങ്ങൾക്കിടെ സംഘർഷം. ഒരു പൊലീസുകാരന് പരിക്ക്. പെരുമ്പാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുണിനാണ് തലയ്ക്ക് പരിക്കേറ്റത്.
08:40 PM (IST) Jun 24
എസ് എഫ് ഐ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫീസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പോലീസ് അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.
08:36 PM (IST) Jun 24
വയനാട്ടിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടി സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും എംപി ഓഫീസ് ആക്രമണത്തെ കുറിച്ച് യെച്ചൂരി പറഞ്ഞു.
07:46 PM (IST) Jun 24
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിക്കാൻ സിപിഎം. ഉപതെരഞ്ഞെടുപ്പിൽ നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും വലിയ തോൽവിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷൻ നിയമിക്കണോയെന്ന കാര്യം സംസ്ഥാന സമിതിയിൽ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
07:43 PM (IST) Jun 24
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പാലക്കാട് നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
07:42 PM (IST) Jun 24
വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിനുനേരേ നടന്ന എസ്എഫ്ഐ ആക്രമണം ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്ന് എൽ.ജെ.ഡി സംസ്ഥാനപ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു. പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
06:15 PM (IST) Jun 24
വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
06:15 PM (IST) Jun 24
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ഒൻപത് പേർ കൊവിഡ് ചികിത്സയിലിരിക്കെ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായത് തിരുവനന്തപുരത്താണ്. ജില്ലയിൽ 1034 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
06:14 PM (IST) Jun 24
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു.
05:53 PM (IST) Jun 24
രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്. കേരളത്തിൽ സമ്പൂർണ്ണ അരാജകത്വമാണെന്ന് സംഘടന ആരോപിച്ചു. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം ഇതോടെ വെളിവായി. കേരള സർക്കാർ എന്തുകൊണ്ട് ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നു. ഗുണ്ടകളെ ജയിലിൽ അടയ്ക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
04:35 PM (IST) Jun 24
മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായ അലക്സ് വർഗീസിന് ഐഎഎസ് പദവി നൽകാൻ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേൽക്കും. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുകയും ചെയ്യും.
04:33 PM (IST) Jun 24
പുതിയ നിയമനങ്ങൾ ഇങ്ങനെ
04:03 PM (IST) Jun 24
രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് മഹാ വികാസ് അഘാഡി ഭരണത്തെ വെല്ലുവിളിച്ച വിമത എംഎല്‍എമാരോട് കരുണ കാട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതർ പാർട്ടിയെ പിളർക്കാൻ ശ്രമിക്കുന്നവരാണെന്നും ശിവസേനാ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ വ്യക്തമാക്കി.
04:03 PM (IST) Jun 24
പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സി പി എം പഞ്ചായത്ത് അംഗങ്ങളാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് സൗമ്യ വിജയൻ പറയുന്നത്.
04:00 PM (IST) Jun 24
ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ്പിക്ക് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നല്‍കി.
04:00 PM (IST) Jun 24
പ്രളയ മറവിലെ മണല്‍ കൊള്ള എന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ പരമ്പരയിൽ സർക്കാർ ഇടപെടൽ. മഹാപ്രളയത്തിന് മറവിലെ മണല്‍ കൊള്ളയെകുറിച്ച് അന്വേഷിക്കാന്‍ ഇറിഗേഷൻ സൂപ്രണ്ടിംഗ് ഏഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. Read More
03:59 PM (IST) Jun 24
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ കെട്ടിവെക്കേണ്ട തുക 1000ൽ നിന്ന് 2000 രൂപയാക്കി ഉയർത്തി.ബ്ലോക്ക് പഞ്ചായത്തിൽ 2000ത്തിൽ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തിൽ 3000 രൂപയിൽ നിന്ന് 5000 രൂപയായും വർദ്ധിപ്പിച്ചു.
02:06 PM (IST) Jun 24
ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു
01:58 PM (IST) Jun 24
അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം.
01:16 PM (IST) Jun 24
റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും..വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് kseb ആവശ്യപ്പെട്ടത്.വർധനയുടെ തോത് അറിയില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി
01:06 PM (IST) Jun 24
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപതി മുര്‍മു പത്രികാ സമര്‍പ്പിക്കാനെത്തിയത്.
12:41 PM (IST) Jun 24
സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന നിലപാടിലുറച്ച് മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ. ഏരിയ കമ്മിറ്റി യോഗം തുടങ്ങി. ഫണ്ട് സംബന്ധിച്ചുള്ള കണക്കുകളുടെ വിശദീകരണം യോഗത്തിലുണ്ടാവും.
12:26 PM (IST) Jun 24
കൊല്ലം ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ വൻ വഴിത്തിരിവ്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. Read More
12:17 PM (IST) Jun 24
സര്‍ക്കാര്‍ ജീവനക്കാർക്കും പെൻഷൻകാര്‍ക്കുമായുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജൂലൈ ഒന്ന് മുതൽ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ജൂലൈ മുതൽ 500 രൂപ വീതം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും.
11:55 AM (IST) Jun 24
കൊച്ചി പള്ളുരുത്തിയിൽ നാല് വയസുകാരന് ട്യൂഷൻ അധ്യാപകന്‍റെ ക്രൂര മ൪ദ്ദന൦. ട്യൂഷൻ അധ്യാപകൻ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിനാണ് മ൪ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവത്തില്‍ നിഖിലിനെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
11:20 AM (IST) Jun 24
കല്ലമ്പലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. വർക്കല പാളയംകുന്ന് ഗവൺമെന്‍റ് ഹൈസ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകവേയാണ് സംഭവം.
10:49 AM (IST) Jun 24
ഗുജറാത്ത് കലാപം;സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീ കോടതി തള്ളി.മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി സുപ്രീംകോടതി ശരിവെച്ചു
കലാപത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഹർജി നൽകിയിരുന്നത്.മോദി ഉൾപ്പെടെ 64 പേർക്ക് ആയിരുന്നു അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയിരുന്നത്
10:36 AM (IST) Jun 24
കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദന കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ് ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.
10:33 AM (IST) Jun 24
ദ്രൗപദി മുർമുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്‍റ് രാജ്യത്തിന് ഉണ്ടാകും.
10:32 AM (IST) Jun 24
കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
10:32 AM (IST) Jun 24
വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെയാണ് അപേക്ഷകൾ നൽകാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളെ തുടങ്ങും. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ. അതെസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും
10:31 AM (IST) Jun 24
ലോകകേരളസഭ സമ്മേളനത്തോടനുബന്ധിച്ച് നിയമസഭ സമുച്ചയത്തില്‍ വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ അനധികൃതമായി പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കി: സഭ ടീവിക്ക് സാങ്കേതിക സഹായം നൽകുന്ന ഏജൻസിയുടെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി . ചീഫ് മാര്‍ഷലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
10:31 AM (IST) Jun 24
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ.ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട ഒഴികെ ഉള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്
10:13 AM (IST) Jun 24
മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുകയാണ്. കൂടുതൽ എംഎൽഎമാരെ ക്യാമ്പിലെത്തിച്ച് ശക്തി അറിയച്ച് ഏകനാഥ് ഷിൻഡേ ഗവർണർക്ക് കത്ത് നൽകി.വിമത എംഎൽഎമാർക്ക് നിയമസഹായം നൽകാൻ തയാറാണെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്