
മുംബൈ: മുംബൈയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ സ്വദേശി മേഴ്സി ജോർജ് (69) ആണ് മരിച്ചത്. മുംബൈയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്സി. മുബൈയിലെ അന്ധേരിയിലാണ് രണ്ട് മലയാളികളും മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. ഇന്നലെ 711 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14541 ആയി. 35 പേർ ഇന്നലെ സംസ്ഥാനത്ത് മരിച്ചു. ഇതോടെ, മരണ സംഖ്യ 583 ആയി.
മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗികളുടെ എണ്ണം 9000കടന്നു. ധാരാവിയിൽ രോഗികൾ 600 കടന്നു. 42 പേർക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈ ജെജെ മാർഗ് പൊലീസ് സ്റ്റേഷനിൽ 6 സബ് ഇൻസ്പെക്ടർമാരടക്കം 12 പൊലീസുകാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.
Also Read: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തിൽ വൻ വർധന, ആശങ്ക ഉയരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam