വിശാഖപട്ടണം വാതക ദുരന്തം: ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു; മലയാളികൾ സുരക്ഷിതരെന്ന് പ്രദേശവാസി

Published : May 07, 2020, 10:21 AM ISTUpdated : May 07, 2020, 12:15 PM IST
വിശാഖപട്ടണം വാതക ദുരന്തം: ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു; മലയാളികൾ സുരക്ഷിതരെന്ന് പ്രദേശവാസി

Synopsis

അപകടം ഉണ്ടായ പ്രദേശത്ത് വിരലിൽ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവർ സുരക്ഷിതരാണ് എന്നാണ് വിവരമെന്നും പ്രദേശവാസിയും മലയാളിയുമായ രാജ​ഗോപാൽ ഉണ്ണിത്താൻ പറ‍ഞ്ഞു.

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രാസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്. രക്ഷാപ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് പ്രദേശവാസിയും മലയാളിയുമായ രാജ​ഗോപാൽ ഉണ്ണിത്താൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രിതികരിച്ചു. പ്രദേശത്ത് വിരലിൽ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവർ സുരക്ഷിതരാണ് എന്നാണ് വിവരമെന്നും രാജ​ഗോപാൽ പറ‍ഞ്ഞു.

സ്ഥലത്തെ എംഎൽഎയുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം മികച്ച രീതിയിൽ നടന്നെന്നും സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും വിശാഖപട്ടണത്തുള്ള വിജയകുമാർ അറിയിച്ചു. നാല് മണിക്കാണ് വിവരമറിഞ്ഞത്. അപകടം ഉണ്ടായ ഉടൻ തന്നെ 25 ഓളം ആംബുലൻസുകൾ സ്ഥലത്തെത്തി ആളുകളെ ആശുപത്രിയിലേക്ക് മാറ്റി എന്ന് വിവരം ലഭിച്ചെന്നും വിജയകുമാർ പറഞ്ഞു.

എട്ട് വയസ്സുകാരി ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ തന്നെ ആശുപത്രിയിലുണ്ട്. നിരവധി പേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം.

Also Read: വിശാഖപട്ടണത്ത് വിഷവാതക ദുരന്തം; 7 മരണം, നിരവധി പേര്‍ ബോധരഹിതരായി.20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?