ക്രിസ്മസിന് നാട്ടിലെത്താൻ വഴിയില്ലാതെ മറുനാടൻ മലയാളികൾ; പ്രത്യേക ട്രെയില്ല, വിമാന നിരക്ക് കൂടിയത് ആറിരട്ടി

By Web TeamFirst Published Dec 20, 2022, 7:32 AM IST
Highlights

പ്രത്യേക ട്രെയിനെന്ന മലയാളികളുടെ ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചിരിക്കുകയാണ് . മറ്റിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കുമ്പോഴാണ് കേരളത്തോടുള്ള അവഗണന

 

ദില്ലി  : ക്രിസ്മസ് ന്യൂ ഇയർ അവധിക്കും ആഘോഷത്തിനുമായി നാട്ടിലെത്താനാകാതെ മറുനാടൻ മലയാളികൾ. റെയിൽവേയിൽ ടിക്കറ്റ് കിട്ടാനില്ല. വിമാനത്തിൽ വരാമെന്ന് കരുതിയാൽ പൊള്ളുന്ന വിലയാണ് . ആറിരട്ടി വരെയാണ് ടിക്കറ്റ് നിരക്ക് ഉയ‍‍ർന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനെന്ന മുംബൈ മലയാളികളുടെ ആവശ്യത്തോട് റെയിൽവേ മുഖം തിരിച്ചിരിക്കുകയാണ് . മറ്റിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ ഓടിക്കുമ്പോഴാണ് കേരളത്തോടുള്ള അവഗണന. ട്രെയിൽ ടിക്കറ്റുകളെല്ലാം മാസങ്ങൾക്ക് മുൻപേ വിറ്റ് പോയതിനാൽ ഈ ക്രിസ്മസ് കാലത്ത് നാട്ടിലെത്തുക മലയാളികൾക്ക് പ്രതിസന്ധിയായി. 

 

വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലെത്തണമെന്ന ആഗ്രഹം മാറ്റിവെക്കുകയാണ് ദില്ലിയിലെ മലയാളികളും. മൂന്നും നാലും ദിവസത്തെ അവധി മാത്രം കിട്ടുമ്പോൾ ഒന്നര ദിവസം ട്രെയിനിൽ ചെലവഴിക്കുന്നത് പ്രായോഗികമല്ല എന്നും ഇവർ പറയുന്നു

 

ആഘോഷകാലത്തെ തിരക്ക് മുന്നിൽ കണ്ട് ടൂറിസ്റ്റ് ബസുകളും കൂടിയ നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഏകീകരിക്കാനോ കുറയ്ക്കാനോ സർക്കാർ നടപടിയും ഇല്ല

വിമാന ടിക്കറ്റ് നിരക്ക് സ്വാഭാവികം, മുൻകൂട്ടി ബുക്ക് ചെയ്താൽ മതിയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

click me!