മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസില്‍ അഡീഷണൽ സെക്രട്ടറിയായി മലയാളി; തമിഴ്നാട്ടില്‍ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

Published : May 12, 2026, 07:10 PM IST
CM Vijay

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി വിജയ്. സ്റ്റാലിന്റെ വിശ്വസ്തനായ ധനകാര്യ സെക്രട്ടറിയെ മാറ്റിയതിനൊപ്പം ഡ്രൈവറുടെ മകനായ ശബരീനാഥൻ എംഎൽഎയെ സർക്കാർ വിപ്പായി നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മലയാളിയായ വി വിഷ്ണുവിനെയും നിയമിച്ചിട്ടുണ്ട്.

ചെന്നൈ: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിശ്വസതനായ ധനകാര്യ സെക്രട്ടറിയെ മാറ്റി. ഉദയചന്ദ്രന് പകരം എം എ സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസില്‍ ഒരു മലയാളി കൂടി ഉണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളിയായ വി വിഷ്ണുവിനെയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ആണ് വി വിഷ്ണു കൊച്ചി സ്വദേശിയാണ്. മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയ ചീഫ് സെക്രട്ടറി എം മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ചിരുന്നു ഇദ്ദേഹം. ടാസ്മാക് എംഡിയെയും മാറ്റി. കെ.നന്ദകുമാറിനാണ് പകരം ചുമതല.

ശബരീനാഥൻ എംഎൽഎ സർക്കാർ വിപ്പ്

വിജയിയുടെ ​ഡ്രൈവറും പിഎയുമായ രാജേന്ദ്രന്റെ മകനായ ശബരീനാഥൻ എംഎൽഎയെ സർക്കാർ വിപ്പായി നിയമിച്ചു. ക്യാബീനറ്റ് റാങ്കോടെയാണ് നിയമനം. ഇന്നലെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഒപ്പിടും മുൻപ് വിജയ്‍യോട് അനുവാദം ചോദിക്കുന്ന ശബരീനാഥൻ്റെ വീഡിയോ വൈറലായിരുന്നു. ചെന്നൈ വിരുഗമ്പാക്കം എംഎൽഎയാണ് ആർ ശബരീനാഥൻ. ഡ്രൈവറുടെ മകന് എങ്ങനെ മത്സരിക്കാൻ കഴിയുമെന്ന് നടൻ പ്രകാശ്‌ രാജ്‌ പരിഹസിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെൺകുട്ടികൾ എന്താനാണ് പഠിക്കുന്നത്? അവർ വീട്ടിലിരിക്കണം’: ബിഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പരാമ‍ശം, ബിജെപി നേതാവിനെതിരെ വിമ‍ർശനം
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ടിവികെയിൽ ചേരുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് എംഎൽഎ; പ്രഖ്യാപനം എഎംഎംകെ പുറത്താക്കിയ കാമരാജുവിൻ്റേത്