കശ്‍മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

Published : Oct 15, 2019, 12:07 PM ISTUpdated : Oct 15, 2019, 12:08 PM IST
കശ്‍മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു

Synopsis

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ അഭിജിത്ത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം

ബാരാമുള്ള:  ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മലയാളി ജവാന് വീരമൃത്യു.അഞ്ചൽ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ അഭിജിത്ത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അഭിജിത്തിനൊപ്പം പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന ഏതാനും സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷംപൂർത്തിയായ ശേഷം  നാട്ടിലെത്തിക്കും. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമായിട്ടില്ല. അഭിജിത്തിന്‍റെ പിതാവ് പ്രഹ്ളാദന്‍ ഗള്‍ഫിലാണ്. ശ്രീകലയാണ് അമ്മ. സഹോദരി: കസ്തൂരി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ