
ദില്ലി: ആഗോള പട്ടിണി സൂചിക 2019 ൽ ഇന്ത്യക്ക് 102ാം സ്ഥാനം. കഴിഞ്ഞ വർഷം 119 രാജ്യങ്ങളിൽ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇക്കുറി 117 രാജ്യങ്ങളിൽ 102ാം സ്ഥാനത്താണ്. ഇന്ത്യയിൽ സ്ഥിതി വളരെ ഗുരുതരമാണെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം അയൽരാജ്യങ്ങളിൽ പാക്കിസ്ഥാൻ ഇന്ത്യക്ക് പുറകിലായിരുന്നു. എന്നാൽ ഇവരും ഇക്കുറി മുന്നിലെത്തിയതോടെ ഇന്ത്യയായി ഏറ്റവും പുറകിൽ. 106ാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94ാം സ്ഥാനത്താണ്.
പട്ടികയിൽ 25ാം സ്ഥാനത്താണ് ചൈന. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും ഉണ്ട്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലികാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സിയറ ലിയോൺ, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാൻ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.
വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ൽ നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലയിൽ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രമുഖ എന്‍ജിഒ സംഘടനയായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫാണ് കണക്ക് പുറത്ത് വിട്ടത്. 14ാമത്തെ വര്‍ഷമാണ് ആഗോള പട്ടിണി സൂചിക പുറത്തുവരുന്നത്. പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam