
മുംബൈ: രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വിമര്‍ശനവുമായി മജ്‍ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഒരു കപ്പല് മുങ്ങുമ്പോള്‍ എല്ലാവരെയും സുരക്ഷിതമാക്കിയതിന് ശേഷമാണ് അതിലെ കപ്പിത്താന്‍ രക്ഷപ്പെടുക. എന്നാല്‍ കോണ്‍ഗ്രസ് കപ്പല്‍ മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെട്ട ആളാണ് രാഹുല്‍ ഗാന്ധിയെന്ന് ഒവൈസി പരിഹസിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബിവാദി വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി നടത്തിയ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒവൈസി.
'' കടലിന് നടുവില്‍ ഒരു കപ്പല് മുങ്ങുമ്പോള്‍, എല്ലാവരെയും സുരക്ഷിതരാക്കിയതിന് ശേഷമാണ് കപ്പിത്താന്‍ രക്ഷപ്പെടുക. പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെടുന്ന കപ്പിത്താനാണ് രാഹുല്‍ ഗാന്ധി. മുസ്ലീംകള്‍ ജീവനോടെയിരിക്കുന്നത് എഴുപത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് കാണിച്ച ദയകൊണ്ടല്ല, ഭരണഘടനകൊണ്ടും ദൈവത്തിന്‍റെ കൊണ്ടുമാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്.'' - ഒവൈസി പറഞ്ഞു.
മുത്തലാഖ് നിയമം നടപ്പിലാക്കിയ ബിജെപി സര്‍ക്കാരിനെതിരെയും ഉവൈസി വിമര്‍ശനം ഉന്നയിച്ചു. ''മുത്തലാഖ് നിയമം എല്ലാ മുസ്ലീംകള്‍ക്കും എതിരാണ്. ബിജെപി സര്‍ക്കാര്‍ ഒരുപാട് കാലം ഇനിയും ഭരിക്കും അതുകൊണ്ടുതന്നെ ഈ അന്ധകാരം ഒരുപാട് കാലം നിലനില്‍ക്കും'' - ഒവൈസി കൂട്ടിച്ചേര്‍ത്തു. മാറാത്തികള്‍ക്ക് നല്‍കിയതുപോലെ മുസ്ലീംകള്‍ക്കും ബിജെപി സര്‍ക്കാര്‍ സംവരണം നല്‍കണമെന്ന് ഒവൈസി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam