മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Published : Jun 20, 2020, 11:48 PM IST
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Synopsis

മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് രോഗബാധിതയാണ്. 

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ഒരു മാസമായി ചികിത്സയിലായിരുന്നു. മറ്റ് അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് രോഗബാധിതയാണ്. 

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്  എത്തുകയാണ്. 3,80,000 പേർക്കാണ് ഇതുവരെ രോഗം വന്നത്. ദില്ലി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ ദിനംപ്രതി വലിയ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്നത്. ദില്ലിയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ദില്ലിയിൽ ഇന്നലെ 3630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 56,746 ആയി. തുടർച്ച യായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 3000 കടന്ന സാഹചര്യമാണ്. ഇന്നലെ മാത്രം 77 പേർ മരിച്ചു. ഇതു വരെ 2112 പേരാണ് ദില്ലിയിൽ മരിച്ചത്.

17533 പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് ദില്ലിയിൽ പരിശോധനകൾ കൂട്ടിയത്. അതെ സമയം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ ചെലവ് മൂന്നിലൊന്നായി കുറക്കാനുള്ള ആഭ്യന്തര മന്ത്രാലയ സമിതിയുടെ  ശുപാർശക്ക്  ലഫ്റ്റനന്റ് ഗവർണർ അംഗീകാരം നൽകി. കൊവിഡ് ചികിത്സയിൽ കഴിയുന്ന ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാര്യ സവാളയും വെളുത്തുള്ളിയും കഴിക്കാൻ വിസമ്മതിച്ചു; 23 വർഷത്തെ ദാമ്പത്യം കോടതി കയറി, ഒടുവിൽ ഗുജറാത്ത് ഹൈക്കോടതിയുടെ മുന്നിലെത്തിയ അസാധാരണ കേസ്
'പതിനായിരമല്ല, ഒരുലക്ഷം നൽകിയാലും മുസ്ലീങ്ങൾ എനിക്ക് വോട്ട് ചെയ്യില്ല'; സഹായമല്ല, പ്രത്യയശാസ്ത്രമാണ് വോട്ട് നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി