ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്രയുടെ കാലാവധി; സുപ്രീംകോടതിയിൽ ഹർജി നല്‍കി മലയാളി അഭിഭാഷക

Published : Aug 22, 2026, 01:00 PM IST
Supreme Court

Synopsis

ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് മലയാളി അഭിഭാഷക സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമാവലി പ്രകാരം രണ്ട് വർഷം കാലാവധിയുള്ള പദവിയിൽ മിശ്ര തുടരുന്നത് ചട്ടലംഘനമാണെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ദില്ലി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. മലയാളി അഭിഭാഷക യോഗ മായ എം ജിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മിശ്രയുടെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണ സംവിധാനവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്‍ഡിയിലെ ആവശ്യം.

2012 ലാണ് മനൻ കുമാർ മിശ്ര ആദ്യമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പദവിയിലേക്ക് എത്തുന്നത്. 2014ൽ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബർ മുതൽ വീണ്ടും ചെയർമാനായി തുടരുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. 2025 മാർച്ചിലും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാമത്തെ തുടർച്ചയായ ചെയർമാൻ കാലാവധിയാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തിൽ 2025 ഏപ്രിൽ 17 മുതൽ 2030 ഏപ്രിൽ 16 വരെ അഞ്ച് വർഷത്തെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരം ചെയർമാനും വൈസ് ചെയർമാനും രണ്ട് വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഹർജിയിൽ വാദിക്കുന്നു. അതുകൊണ്ട് ഒരു ഭരണപരമായ വിജ്ഞാപനത്തിലൂടെ ചട്ടങ്ങളിൽ പറയുന്ന കാലാവധിക്കപ്പുറം ചെയർമാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു.

2025ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും നിലവിലെ ചെയർമാനും വൈസ് ചെയർമാനും സ്ഥാനമൊഴിയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സ്വതന്ത്ര മേൽനോട്ടത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും വൈസ് ചെയർമാനും ഒരേ വ്യക്തികൾ ദീർഘകാലം തുടരുന്ന സാഹചര്യം ഒഴിവാക്കാൻ കാലാവധി പരിധി, പരമാവധി ടേം, കൂളിങ് ഓഫ് കാലയളവ്, സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിലുള്ള റൊട്ടേഷൻ സംവിധാനം എന്നിവ കൊണ്ടുവരണമെന്നും ഹർജി ആവശ്യപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം, കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി; വിദ്യാർത്ഥിനികളുടെ പരാതികളിലും കേസ് വേണമെന്നാവശ്യം
മം​ഗളൂരു മൈസൂരു ഡിവിഷനിൽ; കർണാടകയുടെ ദീർ​​ഘനാളത്തെ ആവശ്യമെന്ന് റെയിൽവേ സഹമന്ത്രി; പ്രതിഷേധമുയർത്തി കേരളത്തിലെ കോൺഗ്രസ് എംപിമാർ