ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. മിന്നലേറ്റ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഇതിനുപിന്നാലെ നിർദിഷ്ട സമയത്തിനും എട്ടുമിനിറ്റ് മുൻപേ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ലഖ്നൗ: ഇടിമിന്നലേറ്റതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. പട്ന-ലഖ്നൗ ഇൻഡിഗോ വിമാനമാണ് ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും വിമാനത്തിലെ 104 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനത്തിന് മിന്നലേറ്റത്. മിന്നലേറ്റ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഇതിനുപിന്നാലെ നിർദിഷ്ട സമയത്തിനും എട്ടുമിനിറ്റ് മുൻപേ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
സംഭവത്തിൽ ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിസിഎയുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി വിമാനം സർവീസ് നടത്തുകയുള്ളൂ.