മുംബൈ കപ്പൽ ലഹരി പാർട്ടിക്ക് മലയാളി ബന്ധം ? ആര്യന് മയക്കുമരുന്ന് നൽകിയ ആൾ കസ്റ്റഡിയിൽ

Published : Oct 04, 2021, 01:25 PM ISTUpdated : Oct 04, 2021, 01:27 PM IST
മുംബൈ കപ്പൽ ലഹരി പാർട്ടിക്ക് മലയാളി ബന്ധം ? ആര്യന് മയക്കുമരുന്ന് നൽകിയ ആൾ കസ്റ്റഡിയിൽ

Synopsis

പാർട്ടിക്ക് ലഹരിമരുന്ന് എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ (Shah Rukh Khan) മകൻ അടക്കം പിടിയിലായ ആഢംബര കപ്പലിലെ ലഹരിപാർട്ടിയിൽ (Drug Party) മലയാളിയുടെ ഇടപെടലും. പാർട്ടിക്ക് ലഹരിമരുന്ന് (Drugs) എത്തിച്ച് നൽകി ശ്രേയസ് നായർ എന്നയാൾ എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി (Aryhan Khan) നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. 

ഇപ്പോൾ എൻസിബി കസ്റ്റഡിയിലുള്ള ആര്യൻഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി നീട്ടണമെന്ന് എൻസിബി ആവശ്യപ്പെട്ടേക്കില്ല. ജാമ്യാപേക്ഷ നൽകുമെന്ന് ആര്യന്‍റെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്. കേസിൽ ഇന്നലെ രാത്രി വൈകി അറസ്റ്റ് ചെയ്ത 5 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് 2 ലഹരി ഇടപാടുകാരെയും എൻസിബി രാത്രി വൈകി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More: 'ആ കുട്ടി ശ്വാസം വിട്ടോട്ടെ'; ആര്യന് പിന്തുണയുമായി സുനിൽ ഷെട്ടി, ഷാരൂഖിനെ സന്ദർശിച്ച് സൽമാൻ ഖാൻ

മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. 

Read More: 'അവന് ഇഷ്ടമുള്ളതെന്തും ചെയ്യാം'; വർഷങ്ങൾക്ക് മുമ്പ് ആര്യനെ കുറിച്ച് ഷാരൂഖ് പറഞ്ഞ വാക്കുകൾ, വീഡിയോ

സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും