ചെക്ക്ഔട്ട്‌ സമയം കഴിഞ്ഞിട്ടും പുറത്തുകണ്ടില്ല; ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ

Published : Aug 18, 2025, 12:03 PM IST
lodge AI image

Synopsis

ചെക്ക്ഔട്ട്‌ ആവാത്തതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം ലോഡ്ജിലെ ജോലിക്കാർ റൂം പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ വി (30) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക്ഔട്ട്‌ ആവാത്തതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം ലോഡ്ജിലെ ജോലിക്കാർ റൂം പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ മടിവാള പൊലീസിനെ വിവരം അറിയിച്ചു.

തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി സെന്‍റ് ജോൺസ് ആശുപതിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: ഗീത. ഭാര്യ: ഗായത്രി.

PREV
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ