മലയാളി യുവാവ് നോയിഡയിൽ ആത്മഹത്യ ചെയ്ത നിലയിൽ, ജീവനൊടുക്കിയത് മാവേലിക്കര സ്വദേശി

Published : Dec 09, 2024, 12:05 PM ISTUpdated : Dec 09, 2024, 12:31 PM IST
മലയാളി യുവാവ് നോയിഡയിൽ ആത്മഹത്യ ചെയ്ത നിലയിൽ, ജീവനൊടുക്കിയത് മാവേലിക്കര സ്വദേശി

Synopsis

21 വയസുകാരനായ ബിന്‍റു നോയിഡ സെക്ടര്‍ 20ലെ താമസ സ്ഥലത്തു വെച്ചാണ് ജീവനൊടുക്കിയത്.

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്‍റു തോമസിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്‍റുവിനെ നോയിഡ സെക്ടര്‍ 20-ലെ  താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്‍റുവിന്‍റെ അമ്മ  മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ് വിദ്ധ്യാര്‍ത്ഥി. സംസ്കാരം നാളെ നോയിഡയില്‍ നടക്കും.

Read More : 3 ദിവസത്തിനിടെ പ്രസവിച്ച 5 അമ്മമാർ മരിച്ചു, 2 പേർ അത്യാസന്ന നിലയിൽ; ബെല്ലാരിയിലെ കൂട്ടമരണത്തിന് കാരണം മരുന്ന്?

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷദ്വീപിലെ വാഹന നിയന്ത്രണം തത്കാലമില്ലെന്ന് ഭരണകൂടം; ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന