
ദില്ലി: 2024ലും നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി വീണ്ടും വന്നാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകും. ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു. റഷ്യയിലെ പുടിനെ പോലെയാകും മോദിയെന്നും ഖാർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും വിഷമാണെന്നും ഖാർഗെ പരിഹസിച്ചു. ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലാണ് കോണ്‍ഗ്രസ് അധ്യക്ഷൻ്റെ വിമർശനം ഉയർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam