
ഷിംല : പാർട്ടിയിൽ ഐക്യം ഓർമപ്പെടുത്തി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലെ വിജയം പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണെന്നും ഖാർഗെ ഓർമ്മിപ്പിച്ചു. ഹിമാചൽ പ്രദേശിലെത് ജനങ്ങളുടെ വിജയം എന്നും ഖാർഗെ പറഞ്ഞു. സുഖ്വിന്ദർ സിംഗ് സുഖുവിന്റെ സത്യ പ്രതജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഖാർഗെ ഹിമാചലിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഷിംലയിൽ എത്തി.
മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട്ടിലെത്തി കണ്ടു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രതിഭാ സിംഗ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കുക തൻ്റെ ചുമതലയാണെന്നും അവർ പറഞ്ഞു. മകൻ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിംഗിന്റെ മറുപടി. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നുവെന്ന് വിക്രമാദിത്യ സിംഗും പ്രതികരിച്ചു. ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സിംഗ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam