'പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്'; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മമത

Web Desk   | Asianet News
Published : Apr 18, 2021, 03:58 PM ISTUpdated : Apr 18, 2021, 04:44 PM IST
'പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്'; കേന്ദ്രസർക്കാരിനെ പരിഹസിച്ച് മമത

Synopsis

മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക് ആണ് എന്നാണ് മമതാ ബാനർജി പറഞ്ഞത്. 

ദില്ലി: കൊവിഡ് പ്രതിരോധ വാക്സീൻ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിൽ കേന്ദര്സർക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല, പക്ഷേ ആദ്യം മരുന്ന് ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാർക്ക് ആണ് എന്നാണ് മമതാ ബാനർജി പറഞ്ഞത്. 

രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത്  മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത ബാനർജി പരിഹസിച്ചു. വാക്സിൻ, ഓക്സിജൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മമത ബാനർജി കത്ത് അയച്ചു.

Read Also: കേരളത്തിലെ കൊവിഡ് പ്രതിദിന കേസുകൾ 25000 വരെ ആയേക്കാം; കൂട്ട പരിശോധന ഫലം ഇന്ന് മുതൽ പ്രതിഫലിക്കും...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം