
ഡാർജിലിങ്: ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധപുലർത്തുന്ന വ്യക്തിയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദിവസവും ട്രെഡ്മിൽ അടക്കമുള്ള വ്യായാമ ഉപകരണങ്ങൾ ഉപയോഗിച്ച് മമത ബാനാർജി വ്യായാമം ചെയ്യാറുണ്ട്. എന്നാൽ, ജോഗിങ്ങ് ചെയ്യുന്നതിനായി ആദ്യമായി വീടിന് പുറത്തേക്കിറങ്ങിയിരിക്കുയാണ് അവർ.
വ്യാഴാഴ്ചയാണ് പശ്ചിമബംഗാളിലെ ഡാർജിലിങ് മലനിരകളിൽ ജോഗിങ്ങിനായി മമത എത്തിയത്. എന്നാൽ, ഈ വ്യായാമത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവൽക്കരണം നൽകുന്നതിനായിരുന്നു ഡാർജിലിങ്ങിൽ മമത ജോഗിങ് സംഘടിപ്പിച്ചത്.
രാവിലെ നടക്കാനിറങ്ങിയവരെയും മാധ്യമപ്രവർത്തകരെയും മമത തന്റെ കൂടെകൂട്ടിയിരുന്നു. ഇതോടനുബന്ധിച്ച് പത്ത് കിലോമീറ്ററോളമാണ് മമത ബാനർജി ഓടിയത്. മലനിരകളിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങൾ മമത ബാനർജി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam