Mamata Goa : ബംഗാളിന് പുറത്ത് ഒന്നിൽ നിന്ന് തുടങ്ങാൻ മമത, ലക്ഷ്യം ദേശീയനേതൃപദവി

Published : Dec 13, 2021, 04:33 PM IST
Mamata Goa : ബംഗാളിന് പുറത്ത് ഒന്നിൽ നിന്ന് തുടങ്ങാൻ മമത, ലക്ഷ്യം ദേശീയനേതൃപദവി

Synopsis

കോൺഗ്രസ് മുൻമുഖ്യമന്ത്രി ലൂസിനോ ഫലേറോ, ടെന്നീസ് താരം ലിയാണ്ടർ പേസ്, നടി നഫീസ അലി തുടങ്ങിയ ചില മുഖങ്ങളെ സ്വന്തം കൂടാരത്തിലെത്തിച്ചിരുന്നു തൃണമൂൽ. ഒന്നിൽ നിന്ന് തുടങ്ങണം മമതയ്ക്ക് ഗോവയിൽ. എങ്കിലും വേരുറപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ദീദി. 

പനാജി: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്കായി മമത ബാനർജി (Mamata Banerjee) ഗോവയിലെത്തി (Goa Assembly Election). പിന്നാലെ സംസ്ഥാനത്തെ ഏക എൻസിപി എംഎൽഎ (NCP MLA) തൃണമൂലിൽ ലയിക്കാൻ തീരുമാനിച്ചുവെന്ന് കാട്ടി സ്പീക്കർക്ക് കത്ത് നൽകി. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസിനാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് തൃണമൂൽ മത്സരിക്കുന്നതെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എംപി മഹുവ മൊയ്ത്ര (Mahua Moitra) ഗോവയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ബംഗാളിന് പുറത്ത് ആദ്യത്തെ ബലപരീക്ഷണത്തിന് ഒരുങ്ങുകയാണ് മമത. ഒരു വേരും പറയാനില്ലാത്ത ഗോവയിൽ ഒന്നിൽ നിന്ന് തുടങ്ങുന്നു പാർട്ടി. സംസ്ഥാന ഭാരവാഹികളെയൊന്നും തീരുമാനിക്കാത്തതിനാൽ എല്ലാം നിയന്ത്രിക്കുന്നത് പ്രശാന്ത് കിഷോറിന്‍റെ ഐപാക് കമ്പനിയിലെ ജീവനക്കാർ. മുന്നൂറോളം പേരെയാണ് ഗോവയിൽ നിയോഗിച്ചത്. 2017-ൽ ആം ആദ്മി പാർട്ടി ഗോവയിൽ കന്നി അങ്കത്തിനിറങ്ങി സംപൂജ്യരായതാണ് എതിരാളികൾ ഓ‍ർമിപ്പിക്കുന്നത്. തൃണമൂലിന്‍റെ മറുപടി ഇങ്ങനെ:

കോൺഗ്രസ് മുൻമുഖ്യമന്ത്രി ലൂസിനോ ഫലേറോ, ടെന്നീസ് താരം ലിയാണ്ടർ പേസ്, നടി നഫീസ അലി തുടങ്ങിയ ചില മുഖങ്ങളെ കൂടരത്തിലെത്തിച്ചിരുന്നു തൃണമൂൽ. ആ പട്ടികയിലെ ഒടുവിലത്തെ പേരാണ് ഗോവയിലെ എൻസിപിയുടെ ഏക എംഎൽഎ ചർച്ചിൽ അലമാവോ. വൈകീട്ടത്തെ പൊതുയോഗങ്ങൾക്ക് മുന്നോടിയായി ഉച്ചയ്ക്ക് സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുമായി മമത കൂടിക്കാഴ്ച നടത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'