മൂന്നാം ഊഴത്തിന് മമത; പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published : May 05, 2021, 10:55 AM ISTUpdated : May 05, 2021, 12:46 PM IST
മൂന്നാം ഊഴത്തിന് മമത; പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Synopsis

നന്ദിഗ്രാമിൽ ബിജെപിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടണം.    

കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനിൽ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധൻകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. കൊവിഡ് വ്യാപന സാഹചര്യത്തിൽ നടന്ന ചടങ്ങിലേക്ക്  ബുദ്ധദേബ് ഭട്ടാചാര്യ,  ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്  തുടങ്ങിയ വളരെ കുറച്ച് പ്രമുഖരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. 

അക്രമങ്ങൾ  നേരിടാനുള്ള എല്ലാ നടപടികളുമെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പുനൽകിയതായി ഗവർണർ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. അക്രമങ്ങള്‍‌ക്കെതിരെ നടപടിയെടുക്കുമെന്നും  ബംഗാളിൽ സമാധാനം കൊണ്ടുവരേണ്ടതാണ് മുഖ്യമന്ത്രിയുടെ ആദ്യ ചുമതലയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതസമയം വേദിയിൽ തന്നെ മമത തിരിച്ചടിച്ചു. ഇപ്പോൾ തൻറെ കയ്യിൽ അധികാരമില്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ് ക്രമസമാധാനം സംരക്ഷിക്കേണ്ടതെന്നും മമത പറഞ്ഞു.

2011 ൽ മൂന്നര പതറ്റാണ്ട് പിന്നിട്ട ഇടത് ഭരണത്തിന് വിരാമമിട്ട് അധികാരം പിടിച്ച മമത ബാനര്‍ജി ബിജെപി ഉയര്‍ത്തിയ വലിയ പോരാട്ടത്തെ അതിജീവിച്ചാണ് മമത പശ്ചിമ ബംഗാളിൽ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടി ഭരണത്തിലേറിയെങ്കിലും പരാജയമായിരുന്നു മതമയുടെ വിധി. നന്ദിഗ്രാമിൽ ബിജെപിയോട് തോറ്റ മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ആറ് മാസത്തിനിടെ വീണ്ടും ജനവിധി തേടണം.    

നിരവധി പുതുമുഖങ്ങള്‍ അടങ്ങുന്നതാകും പുതിയ മമത മന്ത്രിസഭ എന്നാണ് വിവരം. വനിതകള്‍ക്കും ന്യൂനപക്ഷ വിഭാഗം, പട്ടികജാതി പട്ടിക വർഗ വിഭാഗത്തില്‍ നിന്നുള്ളവര്ക്കും മന്ത്രിസഭയില്‍ പ്രത്യേക പ്രധാന്യം ഉണ്ടാകും. ഇന്നോ നാളെയോ ആയി ചേരുന്ന ടിഎംസി ഉന്നതതല യോഗത്തില്‍ ആണ് ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുക എന്നതില്‍ അന്തിമ തീരുമാനമെടുക്കുക. സുബ്രത മുഖര്‍ജി, ഫിര്‍ഹാദ് ഹക്കീം തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് വലിയ വകുപ്പുകള്‍ ലഭിച്ചേക്കും

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്
പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ ഇക്കാര്യങ്ങൾ കർശനമായി പരി​ഗണിക്കണമെന്ന് ഹൈക്കോടതികൾക്ക് നിർദേശം നൽകി സുപ്രീം കോടതി