'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി

Published : Dec 10, 2025, 01:22 PM IST
Mamata Banerjee MGNREGA protest

Synopsis

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്രത്തിന്‍റെ പുതിയ മാർഗനിർദേശങ്ങൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തള്ളി. പൊതുയോഗത്തിൽ സർക്കുലർ കീറിയെറിഞ്ഞു

കൊൽക്കത്ത: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൊതുയോഗത്തിൽ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്. കൂച്ച് ബെഹാറിൽ നടന്ന തൃണമൂൽ കോൺഗ്രസിന്‍റെ റാലിയിലാണ് പുതിയ എംജിഎൻആർഇജിഎ മാനദണ്ഡങ്ങൾ വിവരിക്കുന്ന കേന്ദ്ര സർക്കുലർ മമത കീറിയെറിഞ്ഞത്.

പുതിയ മാനദണ്ഡങ്ങൾ അപമാനകരമാണെന്നാണ് മമത ബാനർജിയുടെ നിലപാട്. ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാൾ സ്വന്തം നിലയിൽ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ദുർബലപ്പെടുത്താൻ ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തൊഴിലുറപ്പ് ഫണ്ട് രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ത്രൈമാസ ലേബർ ബജറ്റ്, തൊഴിലാളികൾക്ക് നിർബന്ധിത പരിശീലനം തുടങ്ങിയ നിർദേശങ്ങൾ അസംബന്ധമാണെന്നാണ് മമത ബാനർജിയുടെ നിലപാട്.

എവിടെ സമയമെന്ന് മമത ബാനർജി

സമയ ക്രമത്തിന്‍റെ പ്രായോഗികതയാണ് മമത ബാനർജി ചോദ്യംചെയ്യുന്നത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശങ്ങൾ എത്തിയതെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി- “എവിടെയാണ് സമയം? ഇത് ഡിസംബറാണ്. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. എന്നിട്ട് പരിശീലനം നൽകണമെന്ന് അവർ പറയുന്നു. എപ്പോൾ പരിശീലനം നൽകും? എപ്പോൾ ജോലി നൽകും? ഞങ്ങൾക്ക് നിങ്ങളുടെ ദയ വേണ്ട. ഇത് അവഹേളിക്കലാണ്. ബംഗാൾ ഒരിക്കലും തല കുനിച്ചിട്ടില്ല, ഇനി ഒരിക്കലും തല കുനിക്കുകയുമില്ല”. തൊഴിലുറപ്പ് ഫണ്ട് കേന്ദ്രം പുനരാരംഭിച്ചെങ്കിലും ബംഗാളിന് 51,627 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മമത ബാനർജി പറഞ്ഞു. കേന്ദ്ര സർക്കാരുമായി മറ്റൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നു എന്ന  സൂചനയാണ് മമത ബാനർജി പൊതുയോഗത്തിൽ നൽകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ