നന്ദിഗ്രാമിലെ തോൽവി: വോട്ടെണ്ണലിലെ കൃത്രിമമെന്ന് മമത, സുപ്രീം കോടതിയിലേക്ക്

By Web TeamFirst Published May 3, 2021, 7:56 AM IST
Highlights

വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി. 

കൽക്കത്ത: ബംഗാളിൽ മൂന്നാം വട്ടം അധികാരം നിലനിർത്തിയ മമത ബാനർജിയുടെ വിജയത്തിൽ കല്ലുകടിയായി നന്ദിഗ്രാമിലേറ്റ തോൽവി. ബംഗാളിൽ വിജയിച്ചെങ്കിലും സുവേന്ദു അധികാരിയോടാണ് മമത നന്ദിഗ്രാമിൽ തോൽവി ഏറ്റുവാങ്ങിയത്.  വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഫലപ്രഖ്യാപനത്തിന് ശേഷം മമത ബാനർജി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി. 

നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ടി എം സി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ബംഗാളിൽ വൻ വിജയം നേടിയെങ്കിലും നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് 1956 വോട്ടിന് ആണ് മമത ബാനർജി തോറ്റത്. അതേ സമയം കൊവിഡ് സാഹചര്യത്തിൽ വിജയ  ആഘോഷങ്ങളോ ,വൻ സത്യപ്രതിജ്ഞാ ചടങ്ങോ ഉണ്ടാകില്ലെന്ന്  മമതാ ബാനർജി പ്രവർത്തകരെ അറിയിച്ചു

click me!