ഒന്നാം ചരമവാർഷികം; കരുണാനിധിയുടെ പ്രതിമ മമതാ ബാനർജി അനാച്ഛാദനം ചെയ്തു

By Web TeamFirst Published Aug 7, 2019, 9:55 PM IST
Highlights

മമതാ ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കൾ പങ്കെടുത്ത അനുസ്മരണ സമ്മേളനം ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമവേദിയായിരുന്നു.

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ പ്രതിമ തൃണമൂൽ കോൺ​ഗ്രസ് നേതാവും പ‍ശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അനാച്ഛാദനം ചെയ്തു. ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാനമന്ദിരത്തിന് മുന്നിലാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

മമതാ ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കൾ പങ്കെടുത്ത അനുസ്മരണ സമ്മേളനം ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമവേദിയായിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകൾ ചൂണ്ടികാട്ടി ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ചെന്നൈ അണ്ണാശാലയിൽ നിന്ന് ഇന്ന് രാവിലെ കരുണാസമാധിയിലേക്ക് നടത്തിയ അനുസ്മരണ റാലിയിൽ കോൺഗ്രസ് നേതാവ് എ കെ ആന്റണി പങ്കെടുത്തിരുന്നു.

click me!