ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് പുറത്ത് കൂടി സമാന്തര പാത; നിർമ്മാണ സാധ്യത അറിയിക്കാൻ കേന്ദ്രത്തിനോട് സുപ്രീം കോടതി

By Web TeamFirst Published Aug 7, 2019, 8:45 PM IST
Highlights

നാലാഴ്ചയ്ക്കകം പുതിയ ദേശീയപാത നിർമ്മിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.

ദില്ലി: ബന്ദിപ്പൂർ ദേശീയപാതക്ക് സമാന്തരമായി വനത്തിന് പുറത്ത് കൂടി പുതിയ ദേശീയപാത നിർമ്മിക്കുന്നതിന്‍റെ സാധ്യത അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം. സമാന്തര റോഡ് ഉണ്ടാക്കാതെ ബന്ദിപ്പൂരിലൂടെയുള്ള യാത്ര നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബന്ദിപ്പൂരിൽ തത്കാലം നിലവിലെ സ്ഥിതി തുടരാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നാലാഴ്ചയ്ക്കകം പുതിയ ദേശീയപാത നിർമ്മിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. 

click me!