കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് പോരാടാം; ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് മമതയുടെ കത്ത്

By Web TeamFirst Published Dec 24, 2019, 11:08 AM IST
Highlights

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിമുതൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് വരെയാണ് മമത ബാനര്‍ജിയുടെ കത്ത്. 

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കൾക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത ബാനര്‍ജി കത്തയച്ചത്. ബിജെപിയുടെ നേതൃത്വത്തിൽ ജനാധിപത്യത്തിന്‍റെ ആത്മാവ് ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇതെന്നാണ് മമത കത്തിൽ പറയുന്നത്. 

രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ ഭീഷണിയിലാക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. സ്ത്രീകളും കുട്ടിരളും കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും എല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്നും മമത ബാനര്‍ജി പറയുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗന്ധി അടക്കം പ്രതിപക്ഷ നേതാക്കൾക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്ത് അയച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭങ്ങളാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ നടക്കുന്നത്. 

click me!