കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ മമത ബാനർജി പങ്കെടുക്കില്ല

Published : Oct 27, 2022, 10:32 AM ISTUpdated : Oct 27, 2022, 10:40 AM IST
കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ മമത ബാനർജി പങ്കെടുക്കില്ല

Synopsis

അഡീഷണൽ ഡയറക്ടർ ജനറൽ ഹോം ഗാർഡ് നീരജ് കുമാർ സിങ്ങിനെ വ്യാഴാഴ്ച മുതൽ നടക്കുന്ന 'ചിന്തൻ ശിവിർ'  ദ്വിദിന യോഗത്തില്‍ പങ്കെടുക്കാൻ നിയോഗിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.

കൊൽക്കത്ത: ഹരിയാനയിലെ സൂരജ്കുണ്ഡിൽ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന യോഗത്തിൽ ബംഗാളിനെ പ്രതിനിധീകരിച്ച് ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല.

സംസ്ഥാന സർക്കാർ ആഭ്യന്തര സെക്രട്ടറി ബി പി ഗോപാലികയെയോ, സംസ്ഥാന ഡിജിപി മനോജ് മാളവ്യയെയോ യോഗത്തില്‍ പങ്കെടുക്കില്ലെന്നും. അഡീഷണൽ ഡയറക്ടർ ജനറൽ ഹോം ഗാർഡ് നീരജ് കുമാർ സിങ്ങിനെ വ്യാഴാഴ്ച മുതൽ നടക്കുന്ന 'ചിന്തൻ ശിവിർ'  ദ്വിദിന യോഗത്തില്‍ പങ്കെടുക്കാൻ നിയോഗിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.

ദില്ലിയിലെ പശ്ചിമ ബംഗാൾ റസിഡന്റ് കമ്മീഷണർ രാം ദാസ് മീണയും യോഗത്തിൽ പങ്കെടുക്കും.
"ഇത് ഉത്സവ സമയമാണ്, നിരവധി ചടങ്ങുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. വ്യാഴാഴ്ച ഭായ് ദൂജ് നടക്കും, ഉടൻ തന്നെ 'ഛത് പൂജ' നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ അതേ കാരണത്താൽ സെക്രട്ടറിയും ഡിജിപിയും ചിന്തൻ ശിവിറിൽ പങ്കെടുക്കില്ല. മുതിര്‍ന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം ബാനർജിക്ക് ക്ഷണം അയച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരുമായി ഷാ കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസമായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും. 

വിഷൻ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകൾക്കുമുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പോലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ ഭരണത്തിൽ ഗവർണറുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിക്കാൻ ഇടയുണ്ട്. 

ഒക്ടോബർ 28 ന് സമാപന ദിവസമായ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ  എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാരെയും അഭിസംബോധന ചെയ്യും.

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻശിബിർ ഹരിയാനയിൽ,പിണറായി വിജയൻ പങ്കെടുക്കും, സൈബർ,മയക്ക് മരുന്ന് കേസുകൾ ചർച്ചക്ക്

എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഉടൻ തന്നെ ഹിന്ദിയിലും; പ്രഖ്യാപിച്ച് ഉത്തർപ്രദേശ്

PREV
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്