
ദില്ലി: തുറന്ന മനസ്സോടെ എങ്കിൽ മാത്രം സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ചർച്ചയെക്കുറിച്ച് സർക്കാർ കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് നേരത്തെ തന്നെ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. സർക്കാരിന് മറുപടി നൽകിയിട്ടുണ്ടെന്നും കർശക സംഘടനകൾ വ്യക്തമാക്കി.
അതേസമയം, സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരോട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫോണിൽ സംസാരിച്ചു.
തൃണമൂൽ കോൺഗ്രസിന്റെ പൂർണ പിന്തുണ മമത കർഷകർക്ക് ഉറപ്പ് നൽകി.
Read Also: കരിങ്കൊടികളുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ വാഹനവ്യൂഹം വളഞ്ഞ് കർഷകർ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam