ബന്ധം പിരിഞ്ഞതിന് ശേഷം ഇരുവരും വിവാഹിതരായി, വീണ്ടും അടുപ്പം തുടങ്ങിയതോടെ തര്‍ക്കവും തുടങ്ങി; യുവാവ് യുവതിയെ കൊല്ലാൻ ശ്രമിച്ചു

Published : Jul 26, 2025, 05:29 PM IST
Arun

Synopsis

പ്രതിയുടെ കയ്യില്‍ നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്

ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ജില്ലയിൽ വിവാഹിതയായ മുൻ കാമുകിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതിയുടെ ഗ്രാമത്തിലെ തന്നെ അരുൺ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിൽ കയറിയാണ് ഇയാൾ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ ഇയാൾ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ അരുണിന്‍റെ വലതുകാലിന് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് ഒരു നാടന്‍ തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു.

യുവതിയും അരുണും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് യുവതി വിവാഹിതയായി. ഏകദേശം അതേ സമയം തന്നെ അരുണും വിവാഹം കഴിച്ചു. എന്നാൽ അരുണിന്‍റെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും ഭാര്യ സ്വന്തം വീട്ടിലേക്ക് തിരികെ പോവുകയും ചെയ്തു. ആക്രമണത്തിനിരയായ യുവതിയും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട് അരുണും യുവതിയും തമ്മിലുള്ള ബന്ധം വീണ്ടും തുടരുകയും ഇതില്‍ പ്രശ്നങ്ങൾ ഉണ്ടാവാന്‍ ആരംഭിക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അരുണ്‍ ഇത്തരത്തിലൊരു അതിക്രമം കാണിക്കാന്‍ കാരണം എന്നാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ജിതേന്ദ്ര ശ്രീവാസ്തവ വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി