കൊവിഡ് ഭീതി; മുഖം മറയ്ക്കാതെ പൊതുവിടത്തിൽ തുമ്മിയ യുവാവിന് ക്രൂരമർദ്ദനം

Web Desk   | Asianet News
Published : Mar 20, 2020, 09:13 AM ISTUpdated : Mar 20, 2020, 06:34 PM IST
കൊവിഡ് ഭീതി; മുഖം മറയ്ക്കാതെ പൊതുവിടത്തിൽ തുമ്മിയ യുവാവിന് ക്രൂരമർദ്ദനം

Synopsis

ബൈക്ക് യാത്രക്കാരനായ ഒരാൾ യുവാവിനെ തടഞ്ഞ് നിർത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു.

മുംബൈ: ലോക രാജ്യങ്ങൾ കൊവിഡ് ഭീതിയിൽ കഴിയുന്നതിനിടെ മുഖം മറയ്ക്കാതെ പൊതുവിടത്തിൽ തുമ്മിയ ബൈക്ക് യാത്രികനായ യുവാവിന് ക്രൂരമർദ്ദനം. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ബൈക്ക് യാത്രക്കാരനായ ഒരാൾ യുവാവിനെ തടഞ്ഞ് നിർത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് വാക്കുതർക്കത്തിന് കാരണമാകുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

അതേസമയം, സംഭവത്തിൽ ഇതുവരേയും പരാതികളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഇതുവരെ 49 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു