കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

Published : May 28, 2024, 02:06 PM IST
കുടുംബ കലഹത്തിനിടെ 32 വയസുകാരിയുടെ തലവെട്ടി; ഭ‍ർത്താവ് അറസ്റ്റിൽ

Synopsis

തിങ്കളാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കവും വാദപ്രതിവാദങ്ങളും ഉണ്ടായി. ഇതിനൊടുവിലാണ് ശിവറാം ഭാര്യയെ കഴുത്തറുത്ത് കൊന്നത്

ബംഗളുരു: കുടുംബ കലഹത്തിനിടെ ഭാര്യയുടെ തലവെട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊന്നതിന് ശേഷം മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തു. ക‍ർണാടകയിലെ തുംകൂരിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്.

ഹോസ്പെട്ട് ഗ്രാമത്തിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവറാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തടി മില്ലിൽ തൊഴിലാളിയായിരുന്ന ഇയാൾ ഭാര്യ പുഷ്പയുമായി (32) പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ശിവമോഗ ജില്ലയിലെ സാഗര ടൗൺ സ്വദേശിയായ പുഷ്പയ്ക്കും ശിവറാമിനും എട്ട് വയസുള്ള കുട്ടിയുമുണ്ട്. തിങ്കളാഴ്ച രാത്രിയും ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കവും വാദപ്രതിവാദങ്ങളും ഉണ്ടായി. ഇതിനൊടുവിലാണ് ശിവറാം ഭാര്യയെ കഴുത്തറുത്ത് കൊന്നത്. തുടർന്ന് മൃതദേഹം അടുക്കളയിൽ കൊണ്ടുപോയി വെട്ടി നുറുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം