
മുംബൈ : തന്റെ വീട്ടിൽ നിന്ന് മാസങ്ങളായി സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടുന്നുന്ന്ത് ജിന്നിന്റെ കളിയാണെന്ന് കരുതി പുറത്തുപറയാതിരുന്ന വ്യാപാരി യാഥാർത്ഥ കാരണം അറിഞ്ഞി ഞെട്ടി. ഫെബ്രുവരിയിൽ ആണ് ആദ്യമായി തന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി മുംബൈ വ്യവസായിയുടെ ശ്രദ്ധയിൽപ്പെടുന്നത്. . അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ ആഭരണങ്ങൾ കാണാതായെങ്കിലും വ്യവസായി പൊലീസിൽ പരാതി നൽകിയില്ല. ജിന്നിന്റെ പ്രവൃത്തിയാണെന്നായിരുന്നു ഇയാൾ വിശ്വസിച്ചത്.
ഒടുവിൽ സെപ്റ്റംബറിൽ ആഭരണങ്ങൾക്കൊപ്പം വൻതുക കൂടി അപഹരിക്കപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. "ജിന്നുകൾ പണം മോഷ്ടിക്കില്ല" എന്നതായിരുന്നു പരാതി നൽകുമ്പോൾ അബ്ദുൾകാദർ ഷബ്ബീർ ഘോഘവാല എന്ന വ്യവസായി ബൈക്കുള പൊലീസിനോട് പറഞ്ഞത്. അപ്പോഴേക്കും ഇയാളുടെ വീട്ടിൽ നിന്ന് 40 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണവും പണവും മോഷണം പോയിരുന്നു.
കേസ് അന്വേഷണിച്ച പൊലീസ് ഒരു ദിവസത്തിനകം പ്രതിയെ കണ്ടെത്തി. വ്യവസായിയുടെ 12 വയസ്സുള്ള മരുമകളാണ് ഈ മോഷണത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ബന്ധു തന്നോട് അമ്മാവന്റെ വീട്ടിൽ പണവും ആഭരണവും എടുത്ത് ന.കാൻ ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.
കുട്ടിയുടെ വെളിപ്പെടുത്തലിനുശേഷം, അന്വേഷണത്തിൽ ബന്ധുവിനെയും രണ്ട് സുഹൃത്തുക്കളെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 40.18 ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കേസിൽ പെൺകുട്ടിയുടെ പങ്ക് ബോധ്യപ്പെട്ടതിന് ശേഷം വിശദമായ റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് അയക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam