മരക്കൊമ്പുകൾ കൊണ്ട് കുടില്‍; കുടുംബത്തില്‍ നിന്ന് മാറി ഏകാന്തവാസം, വേറിട്ട സാമൂഹിക അകലം പാലിക്കല്‍ !

Web Desk   | Asianet News
Published : Apr 10, 2020, 02:51 PM ISTUpdated : Apr 10, 2020, 02:54 PM IST
മരക്കൊമ്പുകൾ കൊണ്ട് കുടില്‍; കുടുംബത്തില്‍ നിന്ന് മാറി ഏകാന്തവാസം, വേറിട്ട സാമൂഹിക അകലം പാലിക്കല്‍ !

Synopsis

തന്റെ അച്ഛനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും മുകുൾ ത്യാഗി പറയുന്നു. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു അനുഭവമാണ് തനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും മുകുൾ വ്യക്തമാക്കുന്നു.

ലഖ്‌നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് ഓരോ അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ഓരോ ദിവസം കഴിയുന്തോറും നിയന്ത്രണങ്ങൾ കർശനമാവുകയാണ്. ഇതിനിടയിൽ സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ ​ഗൗരവമായി കണ്ട് മരത്തിന് മുകളിൽ കുടിൽ കെട്ടി താമസിക്കുന്നയാളുടെ വാർത്തയാണ് പുറത്തുവരുന്നത്.

ഉത്തര്‍പ്രദേശിലെ അസോധ ഗ്രാമത്തിലെ മുകുള്‍ ത്യാഗി എന്നയാളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ഉണങ്ങിയ മരക്കൊമ്പുകള്‍ കൊണ്ടാണ് താൻ മരത്തിന് മുകളിൽ കുടില്‍ കെട്ടിയതെന്ന് മുകുൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

രാജ്യം മുഴുവന്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സാമൂഹിക അകലമാണ് അതിന് ഒരു പോംവഴിയെന്ന് മുകുള്‍ ത്യാഗി പറയുന്നു. ഏകാന്തവാസം ഉറപ്പുവരുത്താനാണ് മരത്തില്‍ കുടില്‍ കെട്ടിയതെന്നും മുകുള്‍ വ്യക്തമാക്കി.

മകന്റെ സഹായത്തോടൊണ് മുകുൾ കുടില്‍ കെട്ടിയത്. മരത്തിന്റെ കൊമ്പുകള്‍ കെട്ടിയായിരുന്നു കുടില്‍ നിര്‍മ്മാണം. തന്റെ അച്ഛനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും മുകുൾ ത്യാഗി പറയുന്നു. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു അനുഭവമാണ് തനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും മുകുൾ വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'
നടി ചൈത്രയെ തട്ടിക്കൊണ്ട് പോയി, ഒരു വയസുകാരിയായ മകളെ നൽകണമെന്ന് നിർമ്മാതാവായ ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി