വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിനിടെ 32കാരി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; നിവൃത്തിയില്ലാതെ ചെയ്തതെന്ന് മൊഴി

Published : Feb 03, 2025, 01:42 PM IST
വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിനിടെ 32കാരി യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു; നിവൃത്തിയില്ലാതെ ചെയ്തതെന്ന് മൊഴി

Synopsis

ഇരുവരും പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പിന്നീട് യുവാവ് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴി നൽകി.

ലക്നൗ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിനെ ശ്വാസംമുട്ടിച്ച് കൊന്ന 32കാരി പിടിയിലായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവാവ് തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നി‍ബന്ധിച്ചിരുന്നെന്നും വേറെ നിവൃത്തിയില്ലാത്ത കൊലപാതകത്തിലേക്ക് എത്തിയതാണെന്നും യുവതി പറഞ്ഞു.

ബറേലി സ്വദേശിയായ ഇഖ്ബാൽ എന്നയാളുടെ മൃതദേഹം രണ്ട് ദിവസം മുമ്പാണ് സ്വന്തം വീടിന് സമീപം കണ്ടെത്തിയത്. ഇഖ്‍ബാലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങി. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ഇഖ്ബാൽ യുവതിയുടെ ഗ്രാമത്തിൽ പല വീടുകളിലും സന്ദർശിച്ചിരുന്നു. ഇത്തരമൊരു സന്ദർശനത്തിലാണ് ഇഖ്ബാൽ യുവതിയെ കണ്ടുമുട്ടിയത്. ഇരുവരും ഫോൺ നമ്പർ കൈമാറുകയും പിന്നീട് പതിവായി ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

ഒരു ദിവസം ഇഖ്ബാൽ യുവതിയോട് തന്റെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ജോലി സംബന്ധമായ ആവശ്യങ്ങളുടെ പേരിലാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ യുവാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. തന്റെ ഭർത്താവിനെ അറിയിക്കുമെന്ന് യുവതി പറഞ്ഞപ്പോൾ തങ്ങൾ ഫോണിൽ സംസാരിച്ചതെല്ലാം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അത് ഉപയോഗിച്ച് യുവതിയുടെ കുടുംബം ത‍കർക്കുമെന്നും ഭീഷണിപ്പെടുത്തി. ഭ‍ർത്താവിനും കുട്ടികൾക്കും ഒപ്പം ജീവിക്കുകയായിരുന്നതിനാൽ ആ ഭീഷണിയിൽ താൻ ഭയപ്പെട്ടുപോയെന്ന് യുവതി പറഞ്ഞു.

പിന്നീട് പല തവണ ഇഖ്ബാൽ തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. ഇതിൽ മനംമടുത്ത് ഇഖ്ബാലിനെ കൊല്ലാനോ സ്വയം ജീവനൊടുക്കാനോ തീരുമാനിച്ചു. ബുധനാഴ്ച ഇഖ്ബാൽ തന്റെ ഭാര്യയെ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങി വരവെ യുവതിയെ വിളിച്ചു. തനിക്ക് കാണണമെന്ന് യുവതി ഇഖ്ബാലിനെ അറിയിച്ചു.

രാത്രി ഭർത്താവിനെ മയക്കിക്കിടത്താനായി ഇഖ്ബാൽ രണ്ട് ഗുളികകൾ യുവതിക്ക് നൽകി. ഇത് നൽകിയ ശേഷം യുവതിയെ ഫോണിൽ വിളിച്ച് തന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഇഖ്ബാലിനെ കൊല്ലണമെന്നോ അല്ലെങ്കിൽ ജീവനൊടുക്കണമെന്നോ ഉറപ്പിച്ചാണ് അവിടേക്ക് പോയതെന്ന് യുവതി പറഞ്ഞു. വീട്ടിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവാവിന്റെ വായയും മൂക്കും പൊത്തിപ്പിടിച്ച് കൊല്ലുകയായിരുന്നു. 

മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ സ്റ്റെയർകെയ്സിന് സമീപം മൃതദേഹം ഉപേക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. തന്റെ കുടുംബത്തെ സംരക്ഷിക്കാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന