പൊലീസ് സ്റ്റേഷനുള്ളിൽ യുവാവിന്റെ കിടിലന്‍ ഡാൻസ്; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ: വീഡിയോ

Web Desk   | Asianet News
Published : May 04, 2020, 03:25 PM ISTUpdated : May 04, 2020, 03:38 PM IST
പൊലീസ് സ്റ്റേഷനുള്ളിൽ യുവാവിന്റെ കിടിലന്‍ ഡാൻസ്; ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ: വീഡിയോ

Synopsis

ഹരിയാന താരം സ്വപ്ന ചൗധരിയുടെ പാട്ടിനൊപ്പമാണ് ഇയാൾ ചുവടു വയ്ക്കുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നത് പൊലീസുകാർ തന്നെയാണ്.   

ഇറ്റാവ: പൊലീസ് സ്റ്റേഷനുള്ളിൽ ഡാൻസ് കളിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ നയാ ഷഹര്‍ പൊലീസ് സ്റ്റേഷനിലായിരുന്നു യുവാവിന്റെ ഡാൻസ്. ഹരിയാന താരം സ്വപ്ന ചൗധരിയുടെ പാട്ടിനൊപ്പമാണ് ഇയാൾ ചുവടു വയ്ക്കുന്നത്. കാഴ്ചക്കാരായി ഇരിക്കുന്നത് പൊലീസുകാർ തന്നെയാണ്. 

പൊലീസ്  ഉദ്യോ​ഗസ്ഥരിൽ ചിലർ യുവാവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഇയാളെക്കൊണ്ട് നിർബന്ധപൂർവ്വം നൃത്തം ചെയ്യിക്കുന്നതെന്ന് വ്യക്തമല്ല. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തത് കൊണ്ട് ഇയാളെ ശിക്ഷിച്ചതായിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്തായാലും പൊലീസ് സ്റ്റേഷന്റെ അച്ചടക്കത്തിന് യോജിക്കാത്ത പ്രവർത്തിയാണെന്ന് കാണിച്ച് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി