പരാതി പറയാൻ കലക്ടറേറ്റിലെത്തി, ധരിച്ചത് കറുത്ത ഷർട്ട്, യുവാവിനെ പ്രവേശിപ്പിക്കാതെ പൊലീസ്, ഒടുവിൽ ഷർട്ട് മാറ്റി

Published : Feb 06, 2024, 03:59 PM ISTUpdated : Feb 06, 2024, 04:02 PM IST
പരാതി പറയാൻ കലക്ടറേറ്റിലെത്തി, ധരിച്ചത് കറുത്ത ഷർട്ട്, യുവാവിനെ പ്രവേശിപ്പിക്കാതെ പൊലീസ്, ഒടുവിൽ ഷർട്ട് മാറ്റി

Synopsis

കറുപ്പ് ഷർട്ടിന് പകരം മറ്റൊരു ഷർട്ട് ധരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നോട് ആവശ്യപ്പെട്ടതായും കറുപ്പ് പ്രതിഷേധത്തിൻ്റെ പ്രതീകമാണെന്ന് പൊലീസ് പറഞ്ഞതായും പ്രവേശനം നിഷേധിക്കപ്പെട്ട വി സെൽവം മാധ്യമങ്ങളോട് പറഞ്ഞു.

കോയമ്പത്തൂർ: കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാവിനെ കലക്ടറേറ്റിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. തമിഴ്നാട്ടിലെ പൊള്ളാച്ചി താലൂക്കിലെ തിപ്പംപട്ടി പഞ്ചായത്തിലെ നരിക്കുരവർ സമുദായാംഗങ്ങളിൽ ഒരാളെയാണ് പരാതി പറയാനെത്തിയപ്പോൾ കറുത്ത വസ്ത്രം ധരിച്ചെന്ന കാരണത്താൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ തടഞ്ഞതെന്ന് ഇവർ ആരോപിച്ചു. പ്രതിവാര പരാതി പരിഹാര യോഗത്തിൽ കലക്ടർക്ക് നിവേദനം നൽകാൻ എത്തിയതായിരുന്നു 11 അംഗ സംഘം.

ഇതിൽ ഒരാളെ പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. കറുപ്പ് ഷർട്ടിന് പകരം മറ്റൊരു ഷർട്ട് ധരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തന്നോട് ആവശ്യപ്പെട്ടതായും കറുപ്പ് പ്രതിഷേധത്തിൻ്റെ പ്രതീകമാണെന്ന് പൊലീസ് പറഞ്ഞതായും പ്രവേശനം നിഷേധിക്കപ്പെട്ട വി സെൽവം മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 23 വർഷം മുമ്പ് നിർമ്മിച്ച നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയിലെ സിമൻ്റ് മിശ്രിതം നശിച്ചുതുടങ്ങി. തകർന്ന വീടുകൾ പുനർനിർമിക്കാൻ സർക്കാരിൻ്റെ സഹായം തേടാനാണ്  കളക്ടറേറ്റിലെത്തിയത്. എന്നാൽ, ഞാൻ കറുത്ത ഷർട്ട് ധരിച്ചെന്ന കാരണത്താൽ എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. അമ്മാവൻ്റെ ഷർട്ട് വാങ്ങി ധരിച്ചാണ് ഞാൻ പ്രവേശിച്ചത്. അതുകൊണ്ടുതന്നെ അമ്മാവന് അകത്തേക്ക് കയറാനും സാധിച്ചില്ലെന്ന് സെൽവം പറഞ്ഞു. എന്നാൽ, കലക്ടറേറ്റിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയെ തുടർന്നായിരിക്കാം തടഞ്ഞതെന്ന് ഉദ്യോ​ഗസ്ഥൻ വിശദീകരിച്ചു. 

Read More... കെഎസ്ആർടിസി സ്വിഫ്റ്റിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

കറുത്ത ഷർട്ട് ധരിച്ച് എത്തുന്നവർ പെട്ടെന്ന് പ്രതിഷേധിക്കാറുണ്ടെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കളക്ടർ ക്രാന്തി കുമാർ പതി പറഞ്ഞു. കറുപ്പ് നിറത്തിലുള്ള വസ്ത്രധാരണം നിരോധിക്കുന്ന ഒരു നിർദ്ദേശവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനം; മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
'സംഘിപ്പടയുമായി വന്നാലും ജയിക്കില്ല, ഇത് തമിഴ്നാട്, ഉദയനിധി മോസ്റ്റ്‌ ഡേഞ്ചറസ്'; അമിത് ഷായ്ക്ക് മറുപടിയുമായി സ്റ്റാലിൻ