ഒരു ദിവസം 1000 പേർക്ക് ഭക്ഷണം വിളമ്പി ലോക റെക്കോർഡ് നേടി ഇന്ത്യക്കാരൻ

Published : May 27, 2019, 09:00 AM IST
ഒരു ദിവസം 1000 പേർക്ക് ഭക്ഷണം വിളമ്പി ലോക റെക്കോർഡ് നേടി ഇന്ത്യക്കാരൻ

Synopsis

തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്കുൾപ്പടെ ഭക്ഷണം വിളമ്പിയ​ ​ഗൗതം കുമാറിനെ യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് ആണ് പുരസ്കാരം നൽകി ആ​ദരിച്ചത്.  

ഹൈദരാബാദ്: ഒരു ദിവസം 1000 പേർക്ക് ഭക്ഷണം വിളമ്പി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വ​ദേശി ​ഗൗതം കുമാർ. തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്കുൾപ്പടെ ഭക്ഷണം വിളമ്പിയ​ ​ഗൗതം കുമാറിനെ യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് ആണ് പുരസ്കാരം നൽകി ആ​ദരിച്ചത്.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'സേർവ് നീഡി' എന്ന എൽജിഒ സം​ഘടനയുടെ സ്ഥാപകനാണ് ​ഗൗതം. ഞായറാഴ്ച ​ സംസ്ഥാനത്തെ ​മൂന്ന് വിവിധയിടങ്ങളിൽ 1000 പേർക്ക് ഭക്ഷണം വിതരണം ചെയ്താണ് ​ഗൗതം ഈ അം​ഗീകാരത്തിന് അർഹനായത്. ​ഗാന്ധി ആശുപത്രി, രാജേന്ദ്ര ന​ഗർ, അമ്മ നന്ന അനാഥാലയം എന്നിവിടങ്ങളിലാണ് ​ഗൗതം ഭക്ഷണം വിതരണം ചെയ്തത്. യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഇന്ത്യൻ പ്രതിനിധിയായ കെവി രമണ, തെലങ്കാന പ്രതിനിധിയായ ടിഎം ശ്രീതല എന്നിവർ ചേർന്നാണ് ​ഗൗതമിന് പുരസ്കാരം സമർപ്പിച്ചത്. 
 
2014-ലാണ് സേർവ് നീഡി എന്ന സം​ഘടന ആരംഭിച്ചത്. ഇന്ന് സംസ്ഥാനത്താകമാനം 140 സന്നദ്ധസേവകർ സേർവ് നീഡിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. 2014- മുതൽ വിശന്നിരിക്കുന്നവർക്ക് സംഘടന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 'തന്റെ സംഘടനയുള്ളപ്പോൾ ആരും അനാഥരെപോലെ മരിക്കാൻ അർഹരല്ല' എന്നതാണ് സംഘടനയുടെ ആപ്‌തവാക്യമെന്നും ഗൗതം മാധ്യമങ്ങളോട് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു