മുന്നോട്ടെടുത്ത മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം

Published : Jul 13, 2019, 09:54 PM ISTUpdated : Jul 13, 2019, 10:01 PM IST
മുന്നോട്ടെടുത്ത മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം

Synopsis

സജല്‍ കയറാന്‍ ശ്രമിച്ച എ സി കോച്ചിന്‍റെ ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതാണ് ദുരന്തത്തിന് വഴിവെച്ചത്. അടഞ്ഞ ഡോറിനുള്ളില്‍ സജലിന്‍റെ കൈ കുടുങ്ങിപ്പോയി.

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മെട്രോയുടെ ഡോറില്‍ കൈ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 6.42 ഓടെയാണ് സംഭവം. സജല്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്. പാര്‍ക്ക് സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു മെട്രോയുടെ ഡോറില്‍ സജലിന്‍റെ കൈ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ മുന്നോട്ട് പോയതോടെ സജല്‍ താഴേക്ക് വീണു.

സജല്‍ കയറാന്‍ ശ്രമിച്ച എ സി കോച്ചിന്‍റെ ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതാണ് ദുരന്തത്തിന് വഴിവെച്ചത്. അടഞ്ഞ ഡോറിനുള്ളില്‍ സജലിന്‍റെ കൈ കുടുങ്ങിപ്പോയി. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു സജല്‍. പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് സജല്‍ താഴേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു

സംഭവത്തില്‍ കേസ് അന്വേഷണം വേണമെന്ന് കൊല്‍ക്കത്ത മെട്രോയുടെ വക്താവ് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു. സെന്‍സറുകള്‍ ഉള്ള ഡോറിന് ഇടയില്‍ എന്തെങ്കിലും തടസം ഉണ്ടായാല്‍ ഡോറ് അടയുകയോ ട്രെയിന്‍ മുന്നോട്ട് പോവുകയോ ഇല്ല. അതുകൊണ്ട് തന്നെ സജലിന്‍റെ കൈ എങ്ങനെ ഡോറില്‍ കുടുങ്ങിയെന്നതില്‍ വ്യക്തതയില്ല.
സംഭവത്തിന് പിന്നാലെ നിരവധി യാത്രക്കാര്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എഐ ഉച്ചകോടിയിലെ ചൈനീസ് റോബോട്ട് വിവാദം; തെറ്റ് സമ്മതിച്ച് ഗൽ​ഗോത്തിയാസ് സർവകലാശാല, 'പ്രതിനിധിക്ക് വേണ്ടത്ര അറിവുണ്ടായിരുന്നില്ല'
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 16ന്, ആകെ സീറ്റുകൾ 37; പത്ത് സംസ്ഥാനങ്ങളിൽ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും