പൗരത്വം: അസമിലെ തടങ്കൽപാളയത്തിൽ ഒരാള്‍ കൂടി മരിച്ചു;ഇതുവരെ മരിച്ചത് 29 പേര്‍

Web Desk   | Asianet News
Published : Jan 04, 2020, 02:41 PM ISTUpdated : Jan 04, 2020, 02:56 PM IST
പൗരത്വം: അസമിലെ തടങ്കൽപാളയത്തിൽ ഒരാള്‍ കൂടി മരിച്ചു;ഇതുവരെ മരിച്ചത് 29 പേര്‍

Synopsis

ഇതോടെ  അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്. 

ഗുവാഹതി: അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അസമിലെ തടങ്കൽപാളയത്തിൽ പാർപ്പിച്ചവരിൽ ഒരാൾ കൂടി മരിച്ചു. രോ​ഗം ​ഗുരുതരമായതിനെ തുടർന്ന് ഇയാളെ 10 ദിവസങ്ങള്‍ക്ക് മുമ്പ് ​ഗുവാഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ  അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്. 

അസമില്‍ പൗരത്വ രേഖയില്ലാത്തവരെ താമസിപ്പിക്കാന്‍ നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളാണുള്ളത്. ഗോല്‍പാര ജില്ലയില്‍ ഏഴാമത്തെ തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2018ലും 2019 ലും ഏഴ് പേരാണ് തടങ്കൽ പാളയത്തിൽ മരിച്ചത്. 2017 ൽ ആറ്, 2016 ൽ നാല്, 2011 ൽ ഒരാൾ എന്നിങ്ങനെയാണ് മരണസംഖ്യ. എല്ലാവരും രോ​ഗം ബാധിച്ച് മരിച്ചു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അസം നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം, ഇതുവരെ മരിച്ചവരില്‍ രണ്ടു പേര്‍ മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെല്ലാം അസമില്‍ വിലാസമുള്ളവരായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി
ആരാണ് തമിഴ്നാട്ടിൽ നിന്നുള്ള സുപ്രിയ സാഹു ഐഎഎസ്; യുഎൻ 'ചാമ്പ്യൻസ് ഓഫ് ദ എർത്ത്' ബഹുമതി നേടിയ കരുത്തുറ്റ ഓഫീസറെ അറിയാം