വീണ്ടും കോവിഡ് മരണം: ആൻ്റിബയോട്ടിക് ചികിത്സ ഫലം കണ്ടില്ല, കടപ്പയിൽ രോഗബാധിതൻ മരണത്തിന് കീഴടങ്ങി

Published : Jul 11, 2026, 08:15 AM IST
covid death

Synopsis

ആന്ധ്രപ്രദേശിലെ കടപ്പയിൽ ചികിത്സയിലിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ചികിത്സ ഫലിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കടപ്പ: കോവിഡ് 19 ബാധിതനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലാണ് സംഭവം. മാസപേട്ട സ്വദേശിയാണ് മരിച്ചത്. നാല് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ഇയാൾക്ക് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകിയിട്ടും ഫലം കണ്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

സ്ഥിരം മദ്യപാനിയായ വ്യക്തിയാണ് ഇദ്ദേഹമെന്നാണ് വിവരം. കടുത്ത ശ്വാസതടസവും ചുമയുമായാണ് ഇദ്ദേഹം നാല് ദിവസം മുൻപ് ആശുപത്രിയിലെത്തിയത്. ശ്വാസതടസവും ചുമയും നിയന്ത്രിക്കാൻ ആൻ്റിബയോട്ടിക് നൽകിയെങ്കിലും ഫലം കണ്ടില്ല. കടപ്പ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണമെന്ന് ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രവിബാബു പറഞ്ഞു.

രോഗിയുടെ എക്സ്റേ പരിശോധനയിൽ രണ്ട് ശ്വാസകോശങ്ങളും പൂർണ്ണമായും തകരാറിലായെന്ന് കണ്ടെത്തി. ന്യൂമോണിയ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ഡോക്ടർമാർ ഉയർന്ന അളവിൽ ആന്റിബയോട്ടിക് ചികിത്സ നൽകിയെങ്കിലും നാല് ദിവസമായിട്ടും രോഗശമനം ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർമാർക്ക് കോവിഡ് ഇൻഫെക്ഷൻ ആണെന്ന സംശയമുണ്ടായത്. പിന്നീട് നടത്തിയ നെഞ്ചിന്റെ സിടി സ്കാൻ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ്- 19 നടപടികൾ തുടങ്ങിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവനക്കൊള്ള: എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച നൽകിയേക്കും, ചമ്പത് റായിക്കെതിരെ കേസെടുക്കുമോ എന്നതിൽ റിപ്പോർട്ട് നിർണായകം
ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം; ആമിർ ഖാന്‍റെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ പ്രവർത്തകർ, പാഠം പഠിപ്പിക്കുമെന്ന് ഭീഷണി