വിവാഹത്തിന് നിർബന്ധിച്ച് കാമുകി, ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച് കാമുകൻ; വീണതിന് പിന്നാലെ യുവാവിനെ കൈകാര്യംചെയ്ത് നാട്ടുകാർ

Published : Jul 28, 2026, 08:37 PM IST
boyfriend drags girlfriend on bike

Synopsis

കാമുകിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച കാമുകനെ നാട്ടുകാർ കൈകാര്യംചെയ്തു. വിവാഹത്തിനായി കാമുകി കാമുകനെ നിർബന്ധിച്ചതും ഇതിനെത്തുടർന്നുണ്ടായ തർക്കവുമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.

പട്ന: കാമുകിയെ ബൈക്കിൽ റോഡിലൂടെ വലിച്ചിഴച്ച കാമുകനെ നാട്ടുകാർ കൈകാര്യംചെയ്തു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിവാഹത്തിനായി കാമുകി കാമുകനെ നിർബന്ധിച്ചതും ഇതിനെത്തുടർന്നുണ്ടായ തർക്കവുമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സർക്കാർ ജീവനക്കാരനായ യുവാവും യുവതിയും അഞ്ചുവർഷമായി പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതിയെ കാണാനായാണ് യുവാവ് എത്തിയത്. സംസാരത്തിനിടെ യുവതി എത്രയുംവേ​ഗം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് ഇതിന് വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെ യുവാവ് ബൈക്കിൽ പോകാൻ ശ്രമിച്ചപ്പോൾ യുവതി ബൈക്ക് പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നാൽ, യുവാവ് ബൈക്ക് നിർത്താതെ യുവതിയെയും വലിച്ചിഴച്ച് റോഡിലൂടെ പോവുകയായിരുന്നു.

ഏകദേശം 100 മീറ്ററോളം ദൂരം യുവതിയെ ബൈക്കിൽ വലിച്ചിഴച്ച് കൊണ്ടുപോയി. ഒടുവിൽ ബൈക്കിന്റെ നിയന്ത്രണംവിട്ട് രണ്ടുപേരും നിലത്തുവീണു. ഇതോടെ നാട്ടുകാർ ഓടിക്കൂടുകയും ബൈക്കോടിച്ചിരുന്ന യുവാവിനെ മർദിക്കുകയുമായിരുന്നു. അതേസമയം, സ്ഥലത്തുനിന്ന് രക്ഷപ്പെടാനായി തങ്ങൾ ദമ്പതിമാരാണെന്നും ദാമ്പത്യപ്രശ്നമാണെന്നുമാണ് യുവാവ് ആദ്യം പറഞ്ഞത്. പക്ഷേ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സർക്കാർ ജീവനക്കാരാണെന്നും ഇരുവരും കമിതാക്കളാണെന്നും കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്തതായും പൊലീസ് പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ, അം​ഗീകാരം നൽകി സർക്കാർ; അറിയാം 'ഡൽഹി ലക്ഷ്മി യോജന' പദ്ധതി
‍യാത്രക്കാരില്ല, ഒരൊറ്റ വിമാന സർവീസുമില്ല...എങ്കിലും ഇന്ത്യയിലെ നമ്പർ വൺ എയർപോർട്ട്! വിചിത്ര നേട്ടവുമായി ഖജുരാഹോ വിമാനത്താവളം