‍യാത്രക്കാരില്ല, ഒരൊറ്റ വിമാന സർവീസുമില്ല...എങ്കിലും ഇന്ത്യയിലെ നമ്പർ വൺ എയർപോർട്ട്! വിചിത്ര നേട്ടവുമായി ഖജുരാഹോ വിമാനത്താവളം

Published : Jul 28, 2026, 07:38 PM IST
Khajuraho Airport

Synopsis

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഖജുരാഹോ വിമാനത്താവളം ഇന്ത്യയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജൂലൈ 1 മുതൽ ഇവിടെ നിന്നുള്ള എല്ലാ കൊമേഴ്ഷ്യല്‍ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

ദില്ലി: ഒരൊറ്റ കൊമേഴ്ഷ്യല്‍ വിമാന സർവീസ് പോലുമില്ലാതിരുന്നിട്ടും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഖജുരാഹോ വിമാനത്താവളം ഇന്ത്യയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ജൂലൈ മാസം മുതൽ ഇവിടെ നിന്ന് സർവീസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വൃത്തി, സുരക്ഷ, ജീവനക്കാരുടെ പെരുമാറ്റം, യാത്രാ സൗകര്യങ്ങൾ തുടങ്ങി 33 മാനദണ്ഡങ്ങൾ മുൻനിർത്തി യാത്രക്കാരിൽ നിന്ന് ശേഖരിച്ച ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തില്‍ ആണ് വിമാനത്താവളം ഒന്നാമതെത്തിയത്. 

യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് ജൂലൈ 1 മുതൽ ഇവിടെ നിന്നുള്ള എല്ലാ കൊമേഴ്ഷ്യല്‍ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുമുമ്പ് ദില്ലി, വാരണാസി എന്നീ നഗരങ്ങളിലേക്കാണ് ഇവിടെ നിന്ന് സർവീസുകൾ ഉണ്ടായിരുന്നത്. മൺസൂൺ കാലത്തെ താൽക്കാലിക ഇടവേളയ്ക്ക് ശേഷം ഒക്ടോബർ മാസം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആന്ധ്ര മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു, സെൽഫിയെടുത്തു, ഒരുമിച്ച് ഭക്ഷണം കഴിച്ചു; മൂന്നാം നാൾ പെൺകുട്ടി ജീവനൊടുക്കി, കുടുംബ പ്രശ്നമെന്ന് കുറിപ്പ്
ട്രൗസറിൽ മൂത്രമൊഴിച്ചതിന് 5 വയസുകാരന്‍റെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി കൊണ്ട് പൊളളിച്ച് അധ്യാപിക, ക്രൂരമായ മർദ്ദനവും