മഴ വെള്ളം കെട്ടിക്കിടക്കുന്ന റോഡിനരികില്‍ നില്‍ക്കുകയാണ് മൂന്നംഗ സംഘം. ശേഷം അതുവഴി പോകുന്ന വാഹനങ്ങളോട് വെള്ളം  തെറിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ്.

റോഡിൽ മുഴുവൻ വെള്ളം കയറിക്കിടക്കുന്നുണ്ടെങ്കില്‍, വളരെ പതുക്കെ മാത്രമേ വാഹനമോടിക്കാവൂ എന്നാണ് സാധാരാണ പറയാറ്. കാരണം വേഗത്തിൽ വാഹനമോടിച്ച് വഴിയേ നടന്നുപോകുന്നവരുടെ വസ്ത്രങ്ങളിലേയ്ക്ക് വെള്ളം തെറിപ്പിക്കുന്നത്‌ മര്യാദയാവില്ല. വെള്ളം തെറിപ്പിച്ച് വാഹനമോടിക്കുന്നത് വണ്ടിക്കുള്ളിൽ ഇരിക്കുന്നവർക്ക് ഹരം പകർന്നേക്കാം എങ്കിലും, ഇങ്ങനെപാഞ്ഞുപോകുന്നതുകൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. എന്നാല്‍ ഇവിടെയിതാ വാഹനങ്ങളോട് റോഡിലെ വെള്ളം തെറിപ്പിക്കാന്‍ ആവശ്യപ്പെടുന്ന മൂന്നംഗ സംഘത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് മധ്യവയസ്കരും ഒരു യുവതിയുമാണ് വീഡിയോയിലുള്ളത്. മഴ വെള്ളം കെട്ടിക്കിടക്കുന്ന റോഡിനരികില്‍ നില്‍ക്കുകയാണ് മൂന്നംഗ സംഘം. ശേഷം അതുവഴി പോകുന്ന വാഹനങ്ങളോട് വെള്ളം തെറിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെ ചില വാഹനങ്ങള്‍ വെള്ളം തെറിപ്പിക്കുമ്പോള്‍, ആ വെള്ളം ശരീരത്തില്‍ വീഴുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് സംഘം. 

കുട്ടിത്തം മാറാത്ത ഇവരുടെ ഈ കുസൃതി വളരെ പെട്ടെന്നാണ് സൈബര്‍ ലോകം ഏറ്റെടുത്തത്. 18.2 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. എട്ട് ലക്ഷത്തിലധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

വൈറലായ വീഡിയോ കാണാം. . .

View post on Instagram

Also Read: ബിടിഎസ് തീമില്‍ പെണ്‍കുട്ടിക്ക് പിറന്നാള്‍ കേക്ക്; വൈറലായി വീഡിയോ