അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; രാമലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു-VIDEO

Published : Jan 23, 2024, 05:56 PM IST
അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; രാമലീല നാടകത്തിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു-VIDEO

Synopsis

കലാകാരൻ കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വർഷമായി ഹനുമാൻ ആയി നാടകങ്ങളിൽ വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് ഹൃദായാഘതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു.

ചണ്ഡീഗഡ്: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയിൽ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഹരിയാനയിലെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വൈദ്യുതി വകുപ്പിൽ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത. കലാകാരൻ കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വർഷമായി ഹനുമാൻ ആയി നാടകങ്ങളിൽ വേഷമിട്ടിരുന്നു. കഴിഞ്ഞ ദിവസം നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് ഹൃദായാഘതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. 

എന്നാൽ വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്‍റെ ഭാഗമായി  ആണെന്നാണ്. ഹരീഷ് ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങൾ മനസിലാക്കുന്നത്. ഉടനെ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഹരീഷ് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.  

Read More : റോഡിൽ പൊലീസ്, വണ്ടിയിൽ നിന്ന് ഒരു ചാക്കുകെട്ട് പുറത്തേക്ക്, 12 കിലോ കഞ്ചാവ്; യുവാവിനെ ഓടിച്ചിട്ട് പൊക്കി

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി