പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചു; പിതാവിന് പിഴയിട്ട് ട്രാഫിക് പൊലീസ്

Published : Jan 14, 2020, 10:29 PM ISTUpdated : Jan 14, 2020, 10:31 PM IST
പ്രായപൂർത്തിയാകാത്ത മകൻ ബൈക്കോടിച്ചു; പിതാവിന് പിഴയിട്ട് ട്രാഫിക് പൊലീസ്

Synopsis

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പൊലീസ് പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്രവാഹനം ഒടിച്ചതിന് പിന്നാലെ പിതാവിന് 26,000 രൂപ പിഴ വിധിച്ചു. ഒഡീഷയിലെ ബാരംഗിലാണ് സംഭവം. ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്.

ഹെൽമെറ്റ് ധരിക്കാതെ ബൈക്കോടിച്ച കുട്ടിയെ  ബാരംഗിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തി. ശേഷം പിതാവ് മങ്കരാജ് പ്രിതയില്‍ നിന്ന് ട്രാഫിക് പൊലീസ് പിഴ ഈടാക്കുകയായിരുന്നു.

കുട്ടിയെ ട്രാഫിക്ക് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പൊലീസ് പിഴ ചുമത്തിയതായി കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിനാണ് പിതാവില്‍ നിന്ന് പിഴ ഈടാക്കിയതെന്ന് പൊലീസ് അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു