ജോലിസ്ഥലത്ത് ബലംപ്രയോഗിച്ച് യുവതിയെ താലി കെട്ടി അയല്‍ക്കാരന്‍ മുങ്ങി

Published : Dec 31, 2019, 07:25 PM ISTUpdated : Dec 31, 2019, 07:33 PM IST
ജോലിസ്ഥലത്ത് ബലംപ്രയോഗിച്ച് യുവതിയെ താലി കെട്ടി അയല്‍ക്കാരന്‍ മുങ്ങി

Synopsis

ജോലി സ്ഥലത്ത് ബലപ്രയോഗത്തിലൂടെ യുവതിയെ താലി കെട്ടിയ അയല്‍ക്കാരനായ യുവാവ് മുങ്ങി. 

ബെംഗളൂരു: ജോലിസ്ഥലത്തുവച്ച് ബലപ്രയോഗത്തിലൂടെ യുവതിയുടെ കഴുത്തിൽ താലികെട്ടിയ ശേഷം യുവാവ് മുങ്ങി. തുമകൂരു വിനു സമീപമുള്ള മദനായകനഹളളിയിൽ താമസിക്കുന്ന യുവതിയാണ് സംഭവത്തിൽ പരാതി നൽകിയത്.

യുവതിയുടെ അയൽക്കാരനാണ് ആരോപണവിധേയനായ യുവാവ്. ഞായറാഴ്ച്ച വൈകിട്ട് യുവതി ജോലി ചെയ്യുന്ന ഷോപ്പിലെത്തിയ യുവാവ് യുവതിയുടെ അനുവാദമില്ലാതെ മഞ്ഞൾ ചരടിൽ കൊരുത്ത താലി ബലപ്രയോഗത്തിലൂടെ കഴുത്തിൽ കെട്ടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഒളിവിൽ കഴിയുന്ന യുവാവിനെതിരെ തുമകൂരു പോലീസ് ക്രിമിനൽ കേസെടുത്തു.

Read More: മേഘാലയയില്‍ അനധികൃത ഖനനം സൃഷ്ടിച്ചത് വന്‍ പാരിസ്ഥിതിക ദുരന്തം
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്
കാവേരി ജല തർക്കം; സിഡബ്ല്യുആർസി ഉത്തരവിനെതിരെ കടുപ്പിച്ച് കർണാടക, 'തമിഴ്നാടിന് വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടും'