
ഗുരുഗ്രാമം: അടുത്തിടെ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും അറസ്റ്റിലായി. ജയിലിലായിരുന്ന സമയത്ത് തന്റെ ഭാര്യ, തന്റെ തന്നെ ഇളയ സഹോദരനെ വിവാഹം ചെയ്തുവെന്ന് മനസിലാക്കിയതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഇയാൾ നിലത്തടിച്ച് കൊല്ലുകയായിരുന്നു.
ബിഹാർ സ്വദേശിയായ വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. നേരത്തെ ഒരു മാല പൊട്ടിക്കൽ കേസിൽ ഇയാൾ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ഗുരുഗ്രാമത്തിലെ ജയിലിലായിരുന്നു. ഈ സമയം കൊണ്ട് ഭാര്യ വിജയിയെ ഉപേക്ഷിച്ചു. തുടർന്ന് വിജയുടെ ഇളയ സഹോദരനെ അവർ വിവാഹം ചെയ്തു. പിന്നീട് ഇവർക്ക് ഒരു പെൺകുഞ്ഞും ജനിച്ചു.
ശിക്ഷ കഴിഞ്ഞ് ഏപ്രിൽ 24നാണ് വിജയ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അപ്പോഴാണ് ഭാര്യ ഉപേക്ഷിച്ച് പോയി തന്റെ സഹോദരനെത്തന്നെ വിവാഹം ചെയ്തെന്ന് മനസിലാക്കിയത്. അന്ന് രാത്രി തന്നെ വീട്ടിൽ ഇതേച്ചൊല്ലി വഴക്കുണ്ടാക്കി. ദേഷ്യത്തിനൊടുവിൽ ഇവരുടെ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയെടുത്ത് നിലത്തടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
പിറ്റേ ദിവസം രാവിലെയാണ് ജീവനറ്റ കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതെന്ന വിവരം പൊലീസിന് കിട്ടിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പിന്നീട് കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam