ഏഴ് വർഷത്തെ നിയമപോരാട്ടം വിജയിച്ചു, സെൽവനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് കോടതി, ഇതുവരെയുള്ള ശമ്പളം നൽകണം

Published : Jun 21, 2022, 11:27 PM IST
ഏഴ് വർഷത്തെ നിയമപോരാട്ടം വിജയിച്ചു, സെൽവനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് കോടതി, ഇതുവരെയുള്ള ശമ്പളം നൽകണം

Synopsis

2015 ൽ പിരിച്ചുവിട്ടു, നിയമപോരാട്ടത്തിനൊടുവിൽ ജോലി തിരിച്ചുകിട്ടി, സെൽവന് ഏഴ് വ‍ർഷത്തെ ശമ്പളം ഒരുമിച്ച് കൊടുക്കണമെന്ന് ടാറ്റാ കൾസൾട്ടൻസി സെർവീസിനോട് കോടതി

ചെന്നൈ: ഏഴ് വ‍ർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ തിരുമലൈ സെൽവന് അനുകൂല വിധി. 2015-ലെ കൂട്ട പിരിച്ചുവിടലുകളിൽ ഐടി പ്രമുഖരായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുറത്താക്കിയ ടെക്കിയായ സെൽവൻ കഴി‍ഞ്ഞ ഏഴ് വർഷമായി നിയമപോരാട്ടം നടത്തുകയാണ്. കോടതി വിധി സെൽവന് അനകൂലമായതോടെ അദ്ദേഹത്തെ ടിസിഎസിലെ ജോലിയിൽ പുനഃസ്ഥാപിക്കും. അത് മാത്രമല്ല, പിരിച്ചുവിടുന്ന കാലയളവ് മുതലുള്ള (7 വർഷം) ശമ്പളവും ആനുകൂല്യങ്ങളും പൂർണ്ണമായി നൽകാനും കമ്പനിയോട്  കോടതി നിർദ്ദേശിച്ചു. 

സെൽവന് സംഭവിച്ചത്..

ടിസിഎസിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ചേർന്ന സെൽവനെ 2015ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ നിയമനടപടി സ്വീകരിച്ചത്. സെൽവൻ ഒരു മാനേജർ കേഡറിലാണ് ജോലി ചെയ്യുന്നതെന്നും 'വർക്ക്മാൻ' എന്ന വിഭാഗത്തിൽ വരില്ലെന്നുമായിരുന്നു ടിസിഎസിന്റെ വാദം. മോശം പ്രകടനം കണക്കിലെടുത്താണ് സെൽവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും ടിസിഎസ് കോടതിയെ അറിയിച്ചിരുന്നു. 

സെൽവന്റെ പോരാട്ടം..

2015-ൽ പിരിച്ചുവിട്ടതിന് ശേഷം സെൽവൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പോലുള്ള മറ്റ് വിചിത്രമായ ജോലികൾ ഏറ്റെടുക്കുന്നതിനൊപ്പം സോഫ്റ്റ്‌വെയർ പ്രോജക്റ്റുകളിൽ ഫ്രീലാൻസ് കൺസൾട്ടന്റായി പ്രവർത്തിക്കാൻ നിർബന്ധിതനായി. ടിസിഎസിലെ ജോലി നഷ്ടപ്പെട്ടതോടെ സെൽവന്റെ പ്രതിമാസ ശമ്പളം 10,000 രൂപയായി കുറഞ്ഞു.

ബിരുദം നേടി മെക്കാനിക്കൽ എഞ്ചിനീയറായ സെൽവൻ 2001-ൽ സോഫ്‌റ്റ്‌വെയർ പാതയിലേക്ക് മാറുന്നതിന് മുമ്പ് നാല് വർഷം തന്റെ പ്രധാന മേഖലയിൽ ജോലി ചെയ്തു. 2006-ൽ ഒരു ലക്ഷം രൂപയുടെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അസിസ്റ്റന്റ് സിസ്റ്റംസ് എഞ്ചിനീയറായി ടിസിഎസിന്റെ ഭാഗമാകുകയായിരുന്നു. നീണ്ട ഒമ്പത് വർഷം കമ്പനിയിൽ ജോലി ചെയ്ത സെൽവനെ 2015 ൽ അപ്രതീക്ഷിതമായി പിരിച്ചുവിടുകയായിരുന്നു. ഒടുവിൽ നീതി സെൽവനെ തേടിയെത്തി...

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ